സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യ നയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കും – സോളിഡാരിറ്റി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം കേരളത്തെ കുറ്റകൃത്യങ്ങളുടെ താവളമാക്കുന്നതിനാണ് സഹായിക്കുകയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി.ഘട്ടം ഘട്ടമായി മദ്യഉപഭോഗം കുറക്കുമെന്നുള്ളത് തങ്ങളുടെ നയമായി പ്രഖ്യാപിക്കുകയും പ്രകടന പത്രികയുടെ ഭാഗമായി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്ത ഇടതുപക്ഷം മദ്യത്തിന്റെ വ്യാപനത്തിന് സഹായകരമാകുന്ന തീരുമാനങ്ങളെടുക്കുന്നത് ജനങ്ങളോടുള്ള കാപട്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘട്ടം ഘട്ടമായി മദ്യത്തിന്റെ ഉപഭോഗം കുറക്കാനുള്ള നടപടികള്‍ക്കുപകരം സംസ്ഥാനത്ത് പുതിയ മദ്യ നയത്തിന്റെ ഭാഗമായി ലഹരി പാനീയങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി […]
മണിപ്പൂരില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ – ഫാ പോള്‍ തേലക്കാട്

മണിപ്പൂരില്‍ നടന്ന ലഹളയെല്ലാം കൃത്യമായി വളരെ നേരുത്തേ ആസൂത്രണം ചെയ്തതാണെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്. മതം മതപരിവര്‍ത്തനം സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ സംഘടിച്ച ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുപ്പത്താറ് മണിക്കൂറിനുള്ളില്‍ മൂന്നൂറിലധികം പള്ളികള്‍ തകര്‍ത്തതിനു പിന്നില്‍ സംഘ് പരിവാറിന്റെ കൈകള്‍ വ്യക്തമാണ്. നമ്മുടെ രാജ്യം രണ്ടായി വിഭജിക്കപ്പെടുകയാണ്, മനസാക്ഷിയുള്ളവരും മനഃസാക്ഷി ഭാരമാണെന്ന് പരിഗണിക്കുന്നവരും മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തിന്റെ ഭാഗമായി […]
മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം സോളിഡാരിറ്റി ചര്‍ച്ചാ സംഗമം ഇന്ന് (22.07.23) മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഇന്ന് (22.07.23 ശനി) വൈകിട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച് ചര്‍ച്ചാ സംഗമം സംഘടിപ്പിക്കുകയാണ്. കേരളീയ സാമൂഹിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകരുന്നതിലും ജാതിമേധാവിത്വത്തിനെതിരായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മത പരിവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് കേരളത്തിന്റെ സമൂഹ രൂപീകരണത്തിന്റെ സുപ്രധാന ഘടകവുമായിരുന്നു. മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമതാ യി സംഘ്പരിവാറിനെ തന്നെയാണ്, അത് കൊണ്ട്തന്നെയാണ് […]