News & Updates

മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം സോളിഡാരിറ്റി ചര്‍ച്ചാ സംഗമം

മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം സോളിഡാരിറ്റി ചര്‍ച്ചാ സംഗമം ഇന്ന് (22.07.23)

മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം  എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഇന്ന് (22.07.23 ശനി) വൈകിട്ട് 5 മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വെച്ച്  ചര്‍ച്ചാ സംഗമം സംഘടിപ്പിക്കുകയാണ്.

കേരളീയ സാമൂഹിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകരുന്നതിലും ജാതിമേധാവിത്വത്തിനെതിരായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മത പരിവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അത് കേരളത്തിന്‍റെ സമൂഹ രൂപീകരണത്തിന്‍റെ സുപ്രധാന ഘടകവുമായിരുന്നു. മതപരിവർത്തനത്തെ കുറിച്ചുള്ള വർത്തമാനങ്ങൾ അസ്വസ്ഥപ്പെടുത്തുന്നത് ഒന്നാമതാ യി സംഘ്പരിവാറിനെ തന്നെയാണ്, അത് കൊണ്ട്തന്നെയാണ് സംഘ്പരിവാര്‍ ഭരണകൂടം മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ രാജ്യത്തെമ്പാടും ചുട്ടെടുത്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ തങ്ങളിലേക്ക് മാത്രമുള്ള ഘര്‍ വാപ്പസികളെ മാത്രം നിയമവിധേയമാക്കുകയും മറ്റെല്ലാത്തരത്തിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തേയും അധികാരമുപയോഗിച്ച് ക്രിമിനലൈസ് ചെയ്യുകയുമാണ്. അതേ സമയം തന്നെയാണ് ഭരണഘടനാ അവകാശങ്ങളുടെ മുന്നണിപ്പോരാളികളായി സ്വയമവരോധിക്കുന്ന പുരോഗമന ആശയക്കാരും മത-വിശ്വാസത്തിന്‍റെ സാമൂഹിക നവോത്ഥാന ശേഷികളേയും, മത പരിവര്‍ത്തനത്തെയും അനാവശ്യ പ്രവര്‍ത്തനമായി മുദ്രകുത്തുന്നത്. ഭരണഘടന നല്‍കുന്ന മത-വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രസ്തുത നിയമ ഭീകരതയെ ചോദ്യം ചെയ്തുകൊണ്ടാണ് സോളിഡാരിറ്റി മതം, മതപരിവര്‍ത്തനം, സാമൂഹിക നവോത്ഥാനം എന്ന തലക്കെട്ടില്‍ ചര്‍ച്ചാ സംഗമം സംഘടിപ്പിക്കുന്നത്.

എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ ഫാ. പോള്‍ തേലക്കാട്, റവ.ഫാ. വിന്‍സന്റ് കുണ്ടുകുളം, കെ.കെ ബാബുരാജ്, സമര്‍ അലി,ടി മുഹമ്മദ് വേളം, സുഹൈബ് സി.ടി, തൗഫീഖ് മമ്പാട്, ഡോ നിഷാദ് കുന്നക്കാവ് തുടങ്ങിയര്‍ പങ്കെടുക്കും.

സംഗമത്തിന്‍റെ ഭാഗമായി മണിപ്പൂരിലെ കൃസ്ത്യന്‍ വംശഹത്യക്കെതിരെ പ്രതിഷേധ ചത്വരം തീര്‍ക്കും.

 

Latest Updates