നൂഹിൽ ഭരണകൂടവും സംഘ്പരിവാറും നേരിട്ട് വംശീയാക്രമണങ്ങൾ നടത്തുകയാണ്: പി. മുജീബുറഹ്മാൻ.

ഹരിയാനയിലെ നൂഹിൽ ഭരണകൂടവും സംഘ്പരിവാറും നേരിട്ട് വംശീയാക്രമണങ്ങൾ നടത്തുകയാണെന്നും ഹരിയാനയിൽ നടക്കുന്ന ഹിന്ദുത്വവാദികളുടെ വംശീയാക്രമണങ്ങൾക്കെതിരെയും മുസ്ലിംകൾക്കെതിരായ ബുൾഡോസർ ഭീകരതക്കെതിരെയുമുള്ള പോരാട്ടങ്ങൾ ശക്തിപ്പെടേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ്റഹ്മാൻ സാഹിബ്. സോളിഡാരിറ്റി കേരള സംഘടിപ്പിച്ച സംസ്ഥാന മെമ്പേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുഗ്രാമിന്റെയും നൂഹിന്റെയും നിലവിളി പുറത്താരും കേൾക്കുന്നില്ലായെന്നും വാക്കുകൾക്ക് ഹരിയാനയുടെ വേദന ഒപ്പിയെടുക്കാൻ സാധിക്കില്ലായെന്നും മണിപ്പുരിനൊപ്പം ഹരിയാനയുടെയുംരോദനം ലോകം കേൾക്കണം, കേൾപ്പിക്കണം. ആരും തിരിഞ്ഞ് നോക്കാത്ത അവിടെയുള്ള പച്ച മനുഷ്യർക്കും നീതി ലഭിക്കണം. […]
താനൂര്‍ കസ്റ്റഡിമരണം: മലപ്പുറം എസ്.പിക്കെതിരെ നടപടി സ്വീകരിക്കുക –സുഹൈബ് സി.ടി

മലപ്പുറം ജില്ലയെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി വിലയിരുത്തപ്പെടാൻ പാകത്തിൽ കേസുകൾ ധാരാളമായി കേസുകൾ ചുമത്തുന്നതും പ്രകടനങ്ങളെയും സമരങ്ങളെയും അസാധാരണ രീതിയിൽ കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ എസ്.പിയുടെ പ്രത്യേക താൽപര്യം പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി. താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ പൊലീസ് അമിതാധികാര പ്രയോഗത്തെയും പൊലീസ് മേധാവിയുടെ പ്രത്യേക താൽപര്യങ്ങളെ കുറിച്ചും സമഗ്രാന്വേഷണത്തിന് സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഢനത്തെ തുടർന്ന് കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു സുഹൈബ് സി.ടി. അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിയിക്കാതിരുന്നത് […]