പി. ജയരാജന്റെ ഐ.എസ് പ്രസ്താവന: സർക്കാർ നിലപാട് വ്യക്തമാക്കണം – സോളിഡാരിറ്റി

കേരളത്തിൽനിന്ന് ഐ.എസിലേക്ക് ചെറുപ്പക്കാർ പോയിട്ടുണ്ടെന്ന സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പി. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. ഐ.എസ് റിക്രൂട്ട് മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗിമായ വിവരങ്ങൾ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങൾ ജയരാജന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണം. ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തിൽ വിളവെടുക്കാൻ ഇറങ്ങിയ ജയരാജനും പാർട്ടിയും ചരിത്രത്തിൽനിന്നും അനുഭവത്തിൽനിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിർത്താൻ ഇത്തരം പൊടിക്കൈകൾ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ […]

സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ഒക്ടോബർ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലൈവ് 2024 രജിസ്ട്രേഷന്‍ ആരംഭിച്ചു. കിൽബാൻ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷൻ പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ  ഫാരിസ് ഒ.കെ, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി  അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവർ പങ്കെടുത്തു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 1200 രൂപ […]