കേരളത്തിൽനിന്ന് ഐ.എസിലേക്ക് ചെറുപ്പക്കാർ പോയിട്ടുണ്ടെന്ന സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പി. ജയരാജന്റെ പ്രസ്താവന സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. ഐ.എസ് റിക്രൂട്ട് മെന്റ് സംബന്ധിച്ച് മുമ്പ് നിരവധി തവണ ഔദ്യോഗിമായ വിവരങ്ങൾ പുറത്തുവന്നതാണ്. ഇതല്ലാത്ത വിവരങ്ങൾ ജയരാജന്റെ കൈവശമുണ്ടെങ്കിൽ വ്യക്തമാക്കണം. ഇസ്‌ലാമോഫോബിയയുടെ അന്തരീക്ഷത്തിൽ വിളവെടുക്കാൻ ഇറങ്ങിയ ജയരാജനും പാർട്ടിയും ചരിത്രത്തിൽനിന്നും അനുഭവത്തിൽനിന്നും ഒന്നും പഠിച്ചിട്ടില്ലെന്നതാണ് പ്രസ്താവന തെളിയിക്കുന്നത്. സംഘ്പരിവാറിലേക്ക് ഒഴുകുന്ന അണികളെ പിടിച്ചു നിർത്താൻ ഇത്തരം പൊടിക്കൈകൾ മതിയാവില്ലെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ശബീര്‍ കൊടുവള്ളി, ഫാരിസ് ഒ.കെ, ജുമൈല്‍ പി.പി, ഡോ നിഷാദ് കുന്നക്കാവ്, റഷാദ് വി.പി, അസ്‍ലം അലി എന്നിവര്‍ സംസാരിച്ചു.