സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്

സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്‍റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വ്യത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം,  സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്‍ററില്‍ നടന്ന […]

മുഴുവന്‍ ജനവിഭാഗത്തേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ക്രമം നിലവില്‍ വരണം: ടി ആരിഫലി

രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക നിയമങ്ങളും ക്രമവും ചില വിഭാഗങ്ങളെ പുറത്തുനിര്‍ത്തുന്നതിനാല്‍ എല്ലാ ജനവിഭാഗങ്ങളേയും പരിഗണിക്കുന്ന സാമ്പത്തിക ക്രമം രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി.  സോളിഡാരിറ്റി യൂത്ത് മുവ്മെന്‍റ് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവിന്‍റെ സമാപനത്തില്‍  മുഖ്യപ്രഭാഷണം  നിര്‍വ്വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ വിഭവ ശേഷിയും കര്‍മ ശേഷിയും ഇനിയും ഉപയോഗപ്പെടുത്താതെ കിടക്കുന്നത് രാജ്യത്തിന്‍റെ വികസന പ്രക്രിയയില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് […]

യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബര്‍ 6 ഞായറഴ്ച

2000 യുവ ബിസിനസുകാരും 80 ഓളം ഗസ്റ്റുകളും പ​ങ്കെടുക്കുന്ന വിപുലമായ യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ 6ന്  കാലിക്കറ്റ് ട്രേഡ് സെന്റി‍റൽ . ബിസിനസ് രംഗത്ത് പുതുചരിത്രമാവുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ,  പി.വി. അബ്ദുൽ വഹാബ് എം.പി, എം.കെ. രാഘവൻ എം.പി, ഗൾഫാർ മുഹമ്മദലി, ടി. ആരിഫലി, പി. മുജീബുറഹ്മാൻ, എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മുഹമ്മദ് മദനി, സി.എച്ച്. അബ്ദുർഹീം, പി.കെ. അഹ്മദ്, മെഹ്ബൂബ് എം.എ, ഡോ. സിദ്ധീക് അഹ്മദ്, നുവൈസ് സി, റാഷിദ് […]