Press Meet

യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബര്‍ 6 ഞായറഴ്ച

2000 യുവ ബിസിനസുകാരും 80 ഓളം ഗസ്റ്റുകളും പ​ങ്കെടുക്കുന്ന വിപുലമായ യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ 6ന്  കാലിക്കറ്റ് ട്രേഡ് സെന്റി‍റൽ . ബിസിനസ് രംഗത്ത് പുതുചരിത്രമാവുന്ന പരിപാടിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ,  പി.വി. അബ്ദുൽ വഹാബ് എം.പി, എം.കെ. രാഘവൻ എം.പി, ഗൾഫാർ മുഹമ്മദലി, ടി. ആരിഫലി, പി. മുജീബുറഹ്മാൻ, എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മുഹമ്മദ് മദനി, സി.എച്ച്. അബ്ദുർഹീം, പി.കെ. അഹ്മദ്, മെഹ്ബൂബ് എം.എ, ഡോ. സിദ്ധീക് അഹ്മദ്, നുവൈസ് സി, റാഷിദ് കെ.എ, അനീസ് മുഹമ്മദ്, ഇബാദുറഹ്മാന്‍, റിയാസ് ബിൻ ഹക്കീം, ഫിറോസ് കണ്ണിപ്പൊയില്‍, നൗഫൽ നരിക്കോളി, ജാഫർ മണലോടി, സിൽവാൻ മുസതഫ, മറിയം വിധു വിജയൻ തുടങ്ങിയ ബിസിനസ് രംഗത്തെയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും നിരവധി പ്രമുഖർ പ​ങ്കെടുക്കും.

നല്ല സംരംഭകനാകാനുള്ള അധ്യാപനങ്ങള്‍, സാമ്പത്തിക അച്ചടക്കത്തോടെയുള്ള സംരംഭക ജീവിതം, ഇത്തരം വിജയകരമായ മാതൃകകള്‍, സംരംഭം, സാമൂഹികത, ജീവിത സന്തുലനം എന്നിവയെ ബന്ധപ്പെടുത്തിയുള്ള സെഷന്‍, സാമൂഹിക ശാക്തീകരണത്തിന്റെ സംരംഭക സാധ്യതകള്‍, സമകാലിക ഇന്ത്യന്‍ സാഹചര്യവും സംരംഭങ്ങളും, ഇന്നവേറ്റീവ് ഐഡിയാ പ്രസന്റേഷന്‍സ്, ഇന്റഗ്രേഷന്‍ ഓഫ് ഫ്യൂച്ചര്‍ ടെക്നോളജി ഇന്‍ ബിസിനസ്, സക്സസ് സ്റ്റോറികള്‍, കള്‍ച്ചറല്‍ ബിസിനസ് ഡിസൈന്‍സ് എന്നിവ വിവിധ വേദികളിലായി നടക്കും.
ഇതിന് പുറമേ വിവിധ സംരംഭകരുടെ പവലിയനുകള്‍, സംരംഭങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ സംശയങ്ങള്‍ ദുരീകരിക്കാനുള്ള ഡസ്ക്കുകൾ, സമാപന സമ്മേളനം, ബിസിനസ് അവാര്‍ഡ്, കള്‍ച്ചറല്‍ നൈറ്റ് എന്നിവയും പരിപാടിയുടെ ഭാഗമാണ്. രജിസ്ട്രേഷൻ വഴി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.

2000 സംരംഭകർ പങ്കെടുക്കും
3 വേദികളിലായി 20 സെഷനുകൾ
നാല് പ്രത്യേക ഡസ്ക്കുകൾ


സോളിസാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി. സുഹൈബ്, യൂത്ത് ബിസിനസ് കോൺക്ലേവ് ജനറൽ കൺവീനർ ശബീർ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ റഷാദ് വി.പി, അസ്‍ലം  അലി, കാലിക്കറ്റ് സിറ്റി സെക്രട്ടറി ഷമീം ചെറുവണ്ണൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Updates