വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക

വംശീയത ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാലത്ത് നീതിയെയും മനുഷ്യാവകാശങ്ങളെയും സാഹോദര്യത്തെയും സത്യത്തെയും കുറിച്ചൊക്കെ സംസാരിക്കുന്നതും ചിന്തിക്കുന്നതും ഏറെ പ്രധാനമാണല്ലോ. തിരക്കുപിടിച്ച ജീവിതചുറ്റുപാടുകളിലും സാമൂഹ്യ ​പ്രധാനമായ വിഷയങ്ങൾ ശ്രദ്ധിക്കുകയും ചുറ്റിലും വ്യാപിക്കുന്ന ഇരുട്ടിനെ ചെറുത്ത് വെളിച്ചം പ്രസരിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടത് സാമൂഹികബോധമുള്ള ചെറുപ്പത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരം യുവ കൂട്ടായ്മകളോട് ചേർന്ന് നിൽക്കേണ്ട കാലം കൂടിയാണിത്. വംശീയതയിലധിഷ്ഠിതമായ സാമൂഹ്യ ക്രമം സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് ഗൗരവത്തിൽ ആലോചിക്കുന്ന സന്ദർഭമാണല്ലോ ഇത്. മുസ്‌ലിം സമുദായത്തെ വംശീയമായി ഉന്മൂലനം […]

‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ കാമ്പയിനുമായി സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്

കൊല്ലം: വംശീയത ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാലത്ത് സത്യത്തിനും നീതിയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിന് യുവാക്കൾ നേതൃത്വം നൽകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ തൗഫീഖ്‌ മമ്പാട്. ‘വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മെയ് 13 മുതൽ ജൂൺ 30 വരെ നടത്തുന്ന കാമ്പയിനിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തിൽ രാജ്യത്ത് വംശീയതയിലധിഷ്ഠിതമായ സാമൂഹ്യക്രമം രൂപപ്പെട്ടിരിക്കുന്നു. ഇസ്‌ലാമുമായും മുസ്‌ലിങ്ങളുമായും ബന്ധപ്പെട്ടതിനെയെല്ലാം പൈശാചികവത്കരിക്കുകയാണ്. പള്ളി തകർക്കൽ ബാബരിയിൽ ഒതുങ്ങിയില്ല. മുസ്‌ലിങ്ങൾ നടുറോഡിൽ […]