അന്ന് നമ്മളൊറ്റക്ക് അവന്റെ മുന്നിലെത്തും

‘വരൂ, നമുക്കല്പനേരം ഈമാന്‍ വര്‍ധിപ്പിക്കാം’ – ഭരണനിര്‍വഹണത്തിന്റെയും മറ്റും തിരക്കിനിടയില്‍ ഉമര്‍(റ) സഹപ്രവര്‍ത്തകരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കും നെട്ടോട്ടങ്ങള്‍ക്കുമിടയില്‍ കുറച്ച് സമയം നമുക്ക് ഒറ്റക്കിരിക്കാന്‍ കഴിയണം. മറ്റെല്ലാ ആലോചനകളും മാറ്റിവെച്ച് അല്ലാഹുവിനെ കുറിച്ചും നമ്മളെ കുറിച്ചു തന്നെയും ഓര്‍ത്തെടുത്ത് അല്പസമയം മാറിയിരിക്കണം. നുബുവ്വത്ത് ലഭിച്ച ആദ്യനാളുകളില്‍, ഉത്തരവാദിത്തത്തെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കുന്ന ആദ്യവേളയില്‍ രാത്രിനമസ്കാരത്തെ പ്രത്യേകം എടുത്തു പറയുന്നുണ്ട് റസൂലി(സ)നോട്. അതിനോട് ചേര്‍ത്തുപറയുന്ന ഒരു കാര്യമുണ്ട്; ‘നിന്റെ നാഥന്റെ നാമം സ്മരിക്കുക, മറ്റെല്ലാറ്റില്‍നിന്നും വിട്ടൊഴിഞ്ഞ് അവനില്‍ മാത്രം മുഴുകുക’ […]
ദല്‍ഹി വംശഹത്യയുടെ നേര്‍ക്കാഴ്ചകള്‍

ഗ്യാസ് ചേംബറുകളിലേക്കെത്തും മുമ്പുള്ള വംശഹത്യാ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറുകയാണ് ദല്‍ഹി. പൗരത്വം സംശയത്തിലാക്കുകയെന്നത് വംശഹത്യക്കിരയാക്കുന്നതിനുള്ള ന്യായം മാത്രമാണ്. ചെറുത്തുനില്‍പ്പുകള്‍ സാധ്യമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന വംശഹത്യാ നിയമങ്ങള്ക്കെതിരിലെ പോരാട്ടങ്ങളുടെ ഊര്‍ജകേന്ദ്രമായ ദല്‍ഹിയെത്തന്നെ ആസൂത്രിത ആക്രമണങ്ങളുടെ പ്രഥമ ലക്ഷ്യമാക്കി മാറ്റിയതിലൂടെ സംഘ് പരിവാര്‍ രാജ്യത്തിന് നല്കുന്ന സന്ദേശവും മറ്റൊന്നല്ല. മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങളും തയാറെടുപ്പുകളും, ഗല്ലികള്‍ തോറും സ്ത്രീകളെ വരെ ഉപയോഗപ്പെടുത്തിയുള്ള വെറുപ്പിന്റെ പ്രചാരണം, നിയമസംവിധാനങ്ങളെ വരെ നോക്കുകുത്തികളാക്കി മാറ്റിയ സംഘടിതാക്രമണം… അങ്ങനെ പറഞ്ഞും പ്രചരിപ്പിച്ചും വിത്തിട്ട മുസ്ലിംഭീതിയുടെയും വംശീയ […]
മണിപ്പൂരി ഗവേഷകനെതിരായ ഭരണകൂട വേട്ട അവസാനിപ്പിക്കുക – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”] കോഴിക്കോട്: മണിപ്പൂരിൽ നിന്നുള്ള മുസ്ലിം ഗവേഷകൻ മുഹമ്മദ് ചിങ്കിസ് ഖാനെതിരെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വേട്ട അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. സർക്കാറിൻ്റെ നയങ്ങളെ വിമർശിച്ച് പ്രാദേശിക പത്രത്തിൽ എഴുതിയ കുറിപ്പിൻ്റെ പേരിലാണ് ജെ.എൻ.യു വിദ്യാർഥിയായ ചിങ്കിസ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സർക്കാറിൻ്റെ നയനിലപാടുകളെ വിമർശിക്കലും അതിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നതും പൗരൻ്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഭരണകൂടത്തെ വിമർശിക്കുന്നവരെയെല്ലാം കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് […]