Press Release

മണിപ്പൂരി ഗവേഷകനെതിരായ ഭരണകൂട വേട്ട അവസാനിപ്പിക്കുക – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: മണിപ്പൂരിൽ നിന്നുള്ള മുസ്ലിം ഗവേഷകൻ മുഹമ്മദ് ചിങ്കിസ് ഖാനെതിരെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ വേട്ട അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള. സർക്കാറിൻ്റെ നയങ്ങളെ വിമർശിച്ച് പ്രാദേശിക പത്രത്തിൽ എഴുതിയ കുറിപ്പിൻ്റെ പേരിലാണ് ജെ.എൻ.യു വിദ്യാർഥിയായ ചിങ്കിസ് ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സർക്കാറിൻ്റെ നയനിലപാടുകളെ വിമർശിക്കലും അതിനെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നതും പൗരൻ്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല ഭരണകൂടത്തെ വിമർശിക്കുന്നവരെയെല്ലാം കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് വായമൂടിക്കെട്ടാൻ ശ്രമിക്കുന്നത് ജനാധിപത്യത്ത്യാവകാശങ്ങളെയാണ് റദ്ദ് ചെയ്യുന്നത്. അതിനാൽ ചിങ്കിസ് ഖാനെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

രാജ്യം കോവിഡ് ഭീതിയിൽ കഴിയുമ്പോഴും സർക്കാർ തലസ്ഥാനത്തടക്കം മുസ്ലിം വേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹി വംശഹത്യയിൽ ഇരയാക്കപ്പെട്ട ചിലരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് ഇതിന് അവസാന ഉദാഹരണമാണ്. കോവിഡ്ഭീതിക്കിടയിലും ഇത്തരം മനുഷ്യാവകാശ നിഷേധങ്ങൾക്കെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും നഹാസ് മാള അവശ്യപ്പെട്ടു.

[/et_pb_text][et_pb_code _builder_version=”3.0.100″]<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsolidarityym.kerala%2Fposts%2F2064135983732812&width=500″ width=”500″ height=”813″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>[/et_pb_code][/et_pb_column][/et_pb_row][/et_pb_section]

Latest Updates