സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമം സമാപിച്ചു

മലപ്പുറം: വേങ്ങര ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ കാമ്പസിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമം സമാപിച്ചു.  ഡോ നഹാസ് മാള  ഉദ്ഘാടനം ചെയ്ത തൃ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍    ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ഷബീർ കൊടുവള്ളി, ഫാരിസ് ഒ.കെ, ഡോ. നിഷാദ് കുന്നക്കാവ്, റഷാദ് വി.പി, […]

സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് തുടക്കമായി

സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമത്തിന് വേങ്ങര ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ കാമ്പസിൽ തുടക്കമായി.  ഡോ നഹാസ് മാള സംഗമം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസം വിവിധ സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ഷബീർ കൊടുവള്ളി, ഫാരിസ് ഒ.കെ, ഡോ. നിഷാദ് കുന്നക്കാവ്, റഷാദ് വി.പി, അൻവർ സലാഹുദ്ദീൻ, സംസ്ഥാന സമിതി […]

മണിപ്പൂർ: ബി.ജെ.പി യുടെ വംശീയ ഉന്മൂലന അജണ്ട തിരിച്ചറിയുക

കുടിയിറക്കലിന്‍റേയും പൗരത്വ നിഷേധത്തിന്‍റേയും ഭീതിയിൽ തുടരുന്ന മണിപ്പൂരിലെ ന്യൂനപക്ഷ- ക്രിസ്ത്യൻ-ഗോത്ര വിഭാഗങ്ങളെ പുറം തള്ളാനുള്ള ഹിന്ദുത്വ വംശീയ അജണ്ടയുടെ ഫലമാണ് മണിപ്പൂരിൽ തുടർന്നു കൊണ്ടിരിക്കുന്ന വംശീയ ആക്രമണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയി സമുദായക്കാർക്ക് സംവരണാനുകൂല്യവും പട്ടികവർഗ പദവിയും നൽകാൻ തീരുമാനിച്ചതാണ് ഇപ്പോഴുള്ള കലാപത്തിൻറെ കാരണമായി കണക്കാക്കപ്പെടുന്നത്. ഭരണകൂട പദവികളിലും വിദ്യാഭ്യാസ തൊഴിൽ മേഖലകളിലും നിലവിൽ അധിക പ്രാതിനിധ്യമനുഭവിക്കുന്നവരാണ് മെയ്തേയി വിഭാഗം. ഭൂരിപക്ഷവും ക്രൈസ്‍തവ വിശ്വാസികളായ കുക്കികളും നാഗകളുമുൾപ്പെടെ മണിപ്പൂരിൽ […]

ദ കേരള സ്റ്റോറി’  വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗം: സി.ടി.സുഹൈബ്

‘ദ കേരള സ്റ്റോറി’  മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലന അജണ്ടക്ക് മണ്ണൊരുക്കുന്ന നുണപ്രചരണമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി സുഹൈബ്. ദ കേരള സ്റ്റോറി ഒരു സംഘ്പരിവാർ പോപഗണ്ട മൂവി എന്ന നിലക്ക് മാത്രമല്ല , സിനിമ പ്രസരിപ്പിക്കുന്ന കടുത്ത ഇസ്‍ലാമോഫോബിയ ഉള്ളടക്കവും മുസ്‍ലിങ്ങളെ കുറിച്ച വംശീയ മുൻവിധികളും ഉത്പാദിപിക്കപ്പെടാൻ കാരണമായ ഘടകങ്ങളെ  കൂടി മുൻനിർത്തി വിചാരണ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ദ ഇസ്‌ലാമോഫോബിയ സ്റ്റോറി’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഹരിപ്പാട് കുമാരപുരം ജംഗ്ഷനിൽ […]