മലപ്പുറം: വേങ്ങര ധർമഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ കാമ്പസിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സോളിഡാരിറ്റി സംസ്ഥാനതല ഏരിയ നേതൃസംഗമം സമാപിച്ചു. ഡോ നഹാസ് മാള ഉദ്ഘാടനം ചെയ്ത തൃ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ സാലിഹ് ടി.പി, ഷബീർ കൊടുവള്ളി, ഫാരിസ് ഒ.കെ, ഡോ. നിഷാദ് കുന്നക്കാവ്, റഷാദ് വി.പി, അൻവർ സലാഹുദ്ദീൻ, സംസ്ഥാന സമിതി അംഗങ്ങളായ ഷാഹിൻ സി.എസ്, അബ്ദുൽ ബാസിത് ഉമർ, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത്, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന് തുടങ്ങിയവർ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.
രണ്ടാം ദിനത്തിലെ സമാപന സെഷനില്‍ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപന പ്രഭാഷണം നടത്തി.