Regional Updates

പശുക്കടത്ത് ആരോപിച്ച് ആക്രമം നടത്തിയവരെ ഉടൻ അറസ്റ്റു ചെയ്യണം – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2019/06/IMG-20190625-WA0036.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കാസർകോട്: എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കടത്ത് ആരോപിച്ച് കർണാടക സ്വദേശികളെ ക്രൂരമായി ആക്രമിച്ച സംഘ്പരിവാർ പ്രവർത്തകര ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പശുക്കടത്ത് ആരോപിച്ച് ഉത്തരേന്ത്യൻ മോഡൽ ആക്രമണം നടത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇത് തടയാൻ പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണം.
സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ച് കൊള്ളയും കൊലയും നടത്തുകയാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. പശുവും വാനും പണവും മോഷ്ടിച്ചത് ഇതിന്റെ ഭാഗമാണ്. ക്രിമിനലുകളായ ആൾക്കുട്ടത്തെ സൃഷ്ടിച്ച് സമൂഹത്തിൽ ഭീതിയുണ്ടാക്കാനുള്ള സംഘ്പരിവാർ നീക്കത്തെ ജനാധിപത്യ മതേതര മുന്നണികൾ ഗൗരവത്തിൽ കാണണം. സംഘ്പരിവാർ ഭീഷണികളെ ജനകീയ പ്രതിരോധത്തിലൂടെ ചെറുക്കുമെന്നും സോളിഡാരിറ്റി പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് യു.സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ അഹ്മദ്, പി.സി മുഹമ്മദ് സമീർ , സി.എ യൂസുഫ്, കെ.വി ഇസാസുല്ല, എ.ജി ജമാൽ ബദിയടുക്ക എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates