News & Updates

‘ഇൻതിലാഖ്‌’ യൂത്ത് മീറ്റ് സംസ്ഥാനതല ഉദ്‌ഘാടനം തൗഫീഖ് മമ്പാട് നിർവഹിച്ചു

പെരുമ്പാവൂര്‍: യുവാക്കള്‍ക്ക് ആത്മീയ ഊര്‍ജ്ജം പകരാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യൂത്ത് മീറ്റ് ‘ഇന്‍തിലാഖി’ന്റെ സംസ്ഥാനതല ഉദ്ഘാടനം പെരുമ്പാവൂര്‍ മക്ക മസ്ജിദ് ഹാളില്‍ നടന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു. മാറിവരുന്ന ലോകത്ത് നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് യുവത നേതൃത്വം നല്‍കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനുള്ള ആത്മീയവും ഭൗതികവുമായ കരുത്ത് ആര്‍ജ്ജിക്കാന്‍ യുവസമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക തിന്മകള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും നിരന്തരമായ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി സംസാരിച്ചു. ഇന്‍തിലാഖ് എന്നത് ഒരു തുടക്കമാണെന്നും സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി യുവാക്കള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളിഡാരിറ്റി എറണാകുളം ജില്ലാ പ്രസിഡന്റ് അജ്ഫാസ് മരയ്ക്കാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി പെരുമ്പാവൂര്‍ ഏരിയ പ്രസിഡന്റ് ദിനില്‍ വി.എം. ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് അജ്‍ഫാസ് മരയ്ക്കാർ, ജില്ലാ ജന.സെക്രട്ടറി സാജിദ് അല്ലപ്ര, ഏരിയ പ്രസിഡന്റ് ഉബൈദത്ത് ഐ.എം, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ദിനിൽ വി.എം എന്നിവർ സംസാരിച്ചു.

Latest Updates