‘ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തുന്ന ഖുർആൻ മജ്ലിസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മൗലവി ബഷീര്‍ മുഹിയുദ്ദീന്‍ നിര്‍വ്വഹിച്ചു. ഫാഷിസ്റ്റ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാൻ ആഴത്തിലുള്ള ആത്മീയ കരുത്ത് അനിവാര്യമാണെന്നും നമസ്കാരത്തിലെ കൃത്യതയും ഖുർആനുമായുള്ള ബന്ധവും ആത്മീയ കരുത്തിനെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റ്യാടി പീസ് സ്വകയറിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് കെ.പി തുടങ്ങിയവർ സംസാരിച്ചു. പ്രാദേശിക തലങ്ങളിൽ പ്രഭാത നമസ്കാര ശേഷം പള്ളികളിൽ ഒരുമിച്ച് കൂടി ഖുർആൻ മജ്‌ലിസുകൾ സംഘിടിപ്പിക്കും.