കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടന കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി മൂന്നുവര്‍ഷമായി കാക്കനാട് ജില്ലാ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന കണ്ണൂര്‍ സിറ്റി സ്വദേശി തസ്‌ലിമിന് കേരള ഹൈക്കോടതി ജാമ്യം നല്‍കി. കുറ്റംചുമത്തി മൂന്നുവര്‍ഷമായിട്ടും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. തസ്‌ലീമിന് വേണ്ടിയുള്ള നിയമ പോരാട്ടത്തിന് സോളിഡാരിറ്റിയടക്കമുള്ള സംഘടനകളും നിരവധി മനുഷ്യവകാശ പ്രവര്‍ത്തകരും ഇടപെട്ടിരുന്നു. തസ്ലീമിന്റെ വിമോചനത്തിനായി സോളിഡാരിറ്റി നടത്തിയ പൗരാവകാശ പരിപാടികളിൽ കെ.എൻ.പണിക്കർ, സച്ചിദാനന്ദൻ, കെ.ഇ.എൻ,അബ്ദുന്നാസർ മഅദനി സെബാസ്റ്റ്യൻ പോൾ, മുതലായവർ പങ്കുകൊള്ളുകയും ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു. തസ്‌ലീമിനെ സ്വീകരിക്കാന്‍ കുടുംബക്കാരോടൊപ്പം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമ്മര്‍ ആലത്തൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഹനാസ് ഉസ്മാന്‍, സ്വാലിഹ് താമരശ്ശേരി, സിറാജ് പറവൂര്‍, എ.പി.സി.ആര്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സാദിഖ് ഉളിയില്‍, സജീദ് കൊല്ലം എന്നിവര്‍ എത്തിയിരുന്നു