News & Updates

മുഴുവന്‍ ജനവിഭാഗത്തേയും ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ക്രമം നിലവില്‍ വരണം: ടി ആരിഫലി

രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക നിയമങ്ങളും ക്രമവും ചില വിഭാഗങ്ങളെ പുറത്തുനിര്‍ത്തുന്നതിനാല്‍ എല്ലാ ജനവിഭാഗങ്ങളേയും പരിഗണിക്കുന്ന സാമ്പത്തിക ക്രമം രൂപപ്പെടണമെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി ആരിഫലി.  സോളിഡാരിറ്റി യൂത്ത് മുവ്മെന്‍റ് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ സംഘടിപ്പിച്ച യൂത്ത് കോണ്‍ക്ലേവിന്‍റെ സമാപനത്തില്‍  മുഖ്യപ്രഭാഷണം  നിര്‍വ്വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ വിഭവ ശേഷിയും കര്‍മ ശേഷിയും ഇനിയും ഉപയോഗപ്പെടുത്താതെ കിടക്കുന്നത് രാജ്യത്തിന്‍റെ വികസന പ്രക്രിയയില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു.ഇ.ടി മുഹമ്മദ് ബഷിര്‍ എം.പി, ടി.സിദ്ദിഖ് എം.എല്‍.എ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് മുഹമ്മദ് സഈദ് ടി.കെ, ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന ലത്തീഫ്, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, കോണ്‍ക്ലേവ് ജനറല്‍ കണ്‍വീനര്‍ ഷബീര്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.


ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലി യൂത്ത് ബിസിനസ്‍  കോണ്‍ക്ലേവ്  സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു.

Latest Updates