News & Updates

സ്മരണകളുടെ സമരമാണ് ഫലസ്തീന്റെ വിജയം- കെ.ഇ.എന്‍

[et_pb_section admin_label=”section”]
[et_pb_row admin_label=”row”]
[et_pb_column type=”4_4″]
[et_pb_text admin_label=”Text”]
കോഴിക്കോട്: ഓര്‍മകളിലൂടെയും സ്മരണകളിലൂടെയും ഫലസ്തീനിലെ പിഞ്ചുകുഞ്ഞുമുതല്‍ വൃദ്ധര്‍വരെ നടത്തുന്ന നിരന്തര സമരമാണ് ഫലസ്തീന്റെ വിജയമെന്ന് സാമൂഹിക ചിന്തകന്‍ കെ.ഇ.എന്‍. ‘ട്രംപ് ചരിത്രത്തിന് തീ കൊടുക്കുന്നു’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീനികളുടെ ഈ സമരത്തെ  മറികടക്കാനാണ് ട്രംപിന്റെ പിന്തുണയോടെ ഇസ്രയേലിന്റെ തലസ്ഥാനം മാറ്റാനുള്ള ശ്രമങ്ങള്‍. ചരിത്രത്തില്‍ കൊളോണിയല്‍ ശക്തികള്‍ ആര്‍ട്ടിഫിഷ്യലായി നിര്‍മിച്ച രാജ്യമാണ് ഇസ്രയേല്‍. രാജ്യമില്ലാത്ത ജനതക്ക് ജനതയില്ലാത്ത രാജ്യം എന്നതായിരുന്നു ഫലസ്തീനില്‍ ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ കൊളോണിയല്‍ ശക്തികളുടെ ന്യായം. ഇതവരുടെ വംശീയ മുന്‍വിധികളുടെ കൃത്യമായ പ്രകടനമായിരുന്നു. ഇതേ വംശീയത തന്നെയാണ് ജറൂസലം പ്രഖ്യാപനത്തിലൂടെ ട്രംപ് പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാറും ഇപ്പോള്‍ ഫലസ്തീനികളെ പിന്തുണച്ചിരുന്ന ഇന്ത്യന്‍ ജനതയുടെ ഹിതങ്ങള്‍ക്കെതിരായി സയണിസ്റ്റുളെ അനുകൂലിക്കുകയാണ്. ഈ സമയത്ത് സാമ്രാജ്യത്വ-സയണിസ്റ്റ്-സംഘ്ഫാഷിസ്റ്റ് കൂട്ടുകെട്ടിനെതിരെ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വരണമെന്നും അതിന് മുതല്‍കൂട്ടാവട്ടെ ഈ ഐക്യദാര്‍ഢ്യ സദസ്സെന്നും കെ.ഇ.എന്‍ കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. അക്കാദമിക്ക് ആക്റ്റിവിസ്റ്റ് പി.ജെ വിന്‍സെന്റ്, മീഡിയാവണ്‍ മാനേജിം എഡിറ്റര്‍ സി.ദാവൂദ്, മലേഷ്യന്‍ ഇസ് ലാമിക്ക് യൂനിവേഴ്‌സിറ്റി വിസിറ്റിംഗ് പ്രഫസര്‍ ആര്‍.യൂസുഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് കെ.സി. അന്‍വര്‍ സ്വാഗതവും വൈസ്പ്രസിഡന്റ് സിറാജുദ്ദീന്‍ ഇബ്‌നു ഹംസ നന്ദിയും പറഞ്ഞു.
[/et_pb_text]
[/et_pb_column]
[/et_pb_row]
[/et_pb_section]

Latest Updates