[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”]
കണ്ണൂർ: ബംഗളൂരു സ്ഫോടന കേസിൽ കുറ്റമാരോപിച്ച് ഒമ്പത് വർഷത്തോളമായി തടവിൽ കഴിയുന്നവരുടെ വിചാരണ അനന്തമായി നീട്ടുന്നത് നീതിനിഷേധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് അഭിപ്രായപ്പെട്ടു. ഏകമകളുടെ വിവാഹത്തിന് അഞ്ചുദിവസത്തെ പരോളിൽ വന്ന കണ്ണൂർ സിറ്റി സ്വദേശി ശറഫുദ്ധീനെ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗളൂരു കേസിൽ പ്രതിചേർക്കപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശറഫുദ്ധീന് ആറുവർഷത്തിന് ശേഷമാണ് പരോൾ ലഭിക്കുന്നത്. കണ്ണൂരിൽ ഒാേട്ടാ ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു.
ജയിൽ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ മതാവ് മരിച്ചു. ആ വേർപാടിൽ നിന്ന് മോചിതനാകും മുമ്പ് ശരീരത്തിന്റെഒരു ഭാഗം തളർന്നു. ചികിത്സ കാര്യങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും സഹായിച്ച അനുജൻ തസ്നീമിനെയും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു. ആറുമാസം കൊണ്ട് കേസ് തീർപ്പാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട് രണ്ടുവർഷമാകാറായിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. ഈ കേസിൽ കർണ്ണാടക പോലിസും കോടതിയും തികഞ്ഞ അനീതിയാണ് കാണിക്കുന്നതെന്നും പി.എം. സ്വാലിഹ് ആരോപിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, ജന. സെക്രട്ടറി ഉമർ ആലത്തൂർ, സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉളിയിൽ, ജില്ലാ പ്രസിഡൻറ് കെ.കെ. ഫിറോസ് എന്നിവരും ശറഫുദ്ദീനെ വീട്ടിൽ സന്ദർശിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]