[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||”]
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റായി നഹാസ് മാളയെയും ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂരിനെയും തെരഞ്ഞെടുത്തു. സമദ് കുന്നക്കാവാണ് വൈസ്പ്രസിഡന്റ്. മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ശാന്തപുരത്താണ് സ്ഥിര താമസം. ശാന്തപുരം അല്‍ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തീകരിച്ച നഹാസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഗവേഷകനാണ്.
പുതിയ കാലയളവിലേക്കുള്ള സംസ്ഥാന സെക്രട്ടറിമാരായി നൗഷാദ് സി.എ, ജുമൈല്‍ പി.പി, സുഹൈബ് സി.ടി, അലിഫ് ശുക്കൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയംഗങ്ങളായി പി.എം സാലിഹ്, ജമാല്‍ പാനായിക്കുളം, ഡോ. വി.എം നിഷാദ്, സഫീര്‍ ഷാ, ശംസീര്‍ ഇബ്‌റാഹിം, പി.ബി.എം ഫര്‍മീസ്, ശിഹാബ് പൂക്കോട്ടൂര്‍, ശിഹാബ് കാസിം, എസ്. ഇര്‍ഷാദ്, അന്‍വര്‍ കെ.സി, തന്‍സീര്‍ ലത്വീഫ്, അനസ് എ, മുഈനുദ്ദീന്‍ അഫ്‌സല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]