News & Updates

ഫാഷിസ്റ്റ് പ്രതിരോധത്തിന് ക്രിയാത്മക കൂട്ടായ്മകള്‍ അനിവാര്യം- സോളിഡാരിറ്റി ഇഫ്താര്‍ സംഗമം

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” header_font=”notosansmalayalam||||||||”]

കോഴിക്കോട്: രാജ്യത്ത് വീണ്ടും ഭരണത്തിലേറിയതോടെ ശക്തിപ്പെട്ട ഫാഷിസ്റ്റ് ഭീഷണിയെ ചെറുക്കാനും ഭാവിജനാധിപത്യത്തെ വികസിപ്പിക്കാനും ക്രിയാത്മക കൂട്ടായ്മകളും ജാഗ്രതയും ആനിവാര്യമാണെന്ന് സോളിഡാരിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താറില്‍ അഭിപ്രായമുയര്‍ന്നു. മുസ്‌ലിംകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിത്-ആദിവാസികള്‍ക്കും നേരെ വിവിധ തരത്തിലുള്ള അക്രമങ്ങളും കയ്യേറ്റങ്ങളും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ തന്നെ ഉണ്ടായിട്ടുണ്ട്. വിദ്വേഷത്തിന്റെയും പകയുടെയും രാഷ്ട്രീയത്തിന് പകരം വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് സൈ്വര്യമായ ജീവിതം ഉറപ്പാക്കാനാകുന്ന എല്ലാവരെയും ഉള്‍കൊള്ളാനാകുന്ന ജനാധിപത്യ വ്യവസ്ഥയാണ് ഇവിടെ വികസിക്കേണ്ടത് അതിനായി കൂട്ടായ ശ്രമമുണ്ടാകണമെന്നും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ കൂട്ടിചേര്‍ത്തു. ‘സമൂഹം, സമുദായം: ഭാവിജനാധിപത്യവും ഇന്ത്യന്‍ മുസ്‌ലിംകളും’ എന്ന തലക്കെട്ടില്‍ കോഴിക്കോട് അസ്മ ടവറില്‍ സംഘടിപ്പിച്ച ഇഫ്താര്‍ ചര്‍ച്ചാ സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആമുഖ ഭാഷണം നടത്തി. കമല്‍ സി നജ്മല്‍, അനൂപ് വി.ആര്‍, ഡോ. സുബൈര്‍ ഹുദവി, ഇസഡ്.എ അഷ്‌റഫ്, നിസാര്‍ ഓളവണ്ണ, ആറ്റക്കോയ, ഡോ. പി.എ അബൂബക്കര്‍, സകരിയ്യ, ഹര്‍ഷദ്, ഹിക്മതുല്ല, ഡോ. ജമീല്‍ അഹ്മദ്, എം. നൗഷാദ്, മജീദ് നദ്‌വി, സമീര്‍ ബിന്‍സി, നസ്‌റുല്ല വാഴക്കാട്, റഷീദ് മക്കട, ശരീഫ് നരിപ്പറ്റ, വി.പി ഷൗകത്തലി, അമീന്‍ ഹസന്‍, ബഷീര്‍ വി, മജീദ് കാളാവ്, മുഹമ്മദലി, അഷ്‌റഫ് കീഴ്പറമ്പ്, സി. ദാവൂദ്, എം. സാജിദ്, വി.എം ഇബ്‌റാഹിം, പി.ഐ നൗഷാദ്, ഉമര്‍ ആലത്തൂര്‍, ജുമൈല്‍ പി.പി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates