News & Updates

മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളാണ് ഭീകരനിയമങ്ങൾ എളുപ്പമാക്കുന്നത്- സെബാസ്റ്റ്യൻ പോൾ

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

ആലുവ: രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്ലിംവിരുദ്ധ പ്രചാരണങ്ങളാണ് ഭീകര നിയമങ്ങൾ ചുട്ടെടുക്കലും പാസാക്കലും എളുപ്പമാക്കുന്നതെന്ന് അഡ്വ: സെബാസ്റ്റ്യൻ പോൾ. ‘ദേശസുരക്ഷയും പൗരനും: യു.എ.പി.എ, എൻ.ഐ.എ നിയമ ഭേദഗതി ബില്ലുകളുടെ രാഷ്ട്രീയം’ എന്ന തലക്കെട്ടിൽ ആലുവ ഐ.എം.എ ഹാളിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ചർച്ചാസംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിൽ സംഘ്പരിവാർ പാസാക്കിയെടുത്ത യു.എ.പി.എ, എൻ.ഐ.എ ഭേദഗതി ബിൽ ഇതിന്റെ അവസാനതെളിവായിരുന്നു. ബിൽ ചർച്ചയിൽ മുസ്ലിംഭീകര വാദം തടയാനും ദേശസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നിയമ ഭേദഗതിയെന്നതായിരുന്നു അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ഈ ഒരൊറ്റ വാദംകൊണ്ട് മുസ്ലിം പാർട്ടികളെ പോലും ബില്ലിനെതിരെ വോട്ടു ചെയ്യുന്നതിൽ നിന്ന് തടയാൻ സംഘ്പരിവാറിനായി. പൊതുജനത്തിന് വലിയ ദുരന്തമായി മാറിയ നോട്ട് നിരോധത്തെ ന്യായീകരിക്കാൻ അന്ന് പ്രധാനമന്ത്രിയും ഉയർത്തിയത് മുസ്ലിം ഭീകരവാദം തടയാനെന്നതായിരുന്നു. ഇത്തരം നിയമങ്ങൾ നിർമിക്കുന്നതിലും നിലനിർത്തുന്നതിലും രാജ്യത്തെ മതേതര പാർട്ടികൾക്കെല്ലാം പങ്കുണ്ടെന്നത് വലിയ പ്രശ്നമാണ്. എന്നാൽ ഈ സമയത്തും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശസുരക്ഷ, ദേശീയത എന്നിവയെല്ലാം ചോദ്യം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാവുകയും പൗരന്മാർക്കും അവരുടെ അവകാശങ്ങൾക്കും ഒരു വിലയുമില്ലാതാകുകയുമാണ് ഉന്മാദ ദേശീയതയുടെ കാലത്ത് സംഭവിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച നഹാസ് മാള പറഞ്ഞു. പൗരന്മാരെ അപരവൽകരിച്ച് അട്ടിപ്പുറത്താക്കാനും വംശീയ ഉൻമൂലനം നടത്താനുമുള്ള നിയമനിർമാണങ്ങളാണ് ഇവിടെ നടക്കുന്നത്. മുത്വലാഖ് ബിൽ, ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയവയെല്ലാം പാരലമെന്റ് കടക്കുന്നത് ഇതേ ആവശ്യത്തിനാണ്. ഇവയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലിത് ചിന്തകൻ കെ.കെ ബാബുരാജ്, നിയമ പ്രവർത്തകരായ കെ.കെ സുഹൈൽ, അഡ്വ: അമീൻ ഹസൻ, യു.എ.പി.എ ഇര റാസിഖ് റഹിം, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബൂബക്കർ ഫാറൂഖി എന്നിവർ ചർച്ചാ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജമാൽ പാനായിക്കുളം നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates