തിരൂര്‍: അടുത്തകാലത്ത് സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുടെ അക്രമങ്ങള്‍ക്ക് വിധേയരായ സ്വാമി അഗ്നിവേശിനും ശശി തരൂരിനും സോളിഡാരിറ്റി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സംഘ്ഫാഷിസത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ വിവിധ വിഭാഗങ്ങളോട് ചേര്‍ന്ന് നിന്ന് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്ന് സദസ്സ് മുദ്രാവാക്യങ്ങളിലൂടെ പ്രഖ്യാപിച്ചു. തിരൂര്‍ വാഗണ്‍ട്രാജഡി ടൗണ്‍ഹാളില്‍ നടന്ന പരിപാടിയിലാണ് ഐക്യദാര്‍ഢ്യ ബാനറുയര്‍ത്തിയത്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, വൈസ്പ്രസിഡന്റ് സമദ് കുന്നക്കാവ്, ജില്ലാ പ്രസിഡന്റ് സമീര്‍ കാളികാവ്, ടി.ടി ശ്രീകുമാര്‍, പി.കെ പോക്കര്‍, എം.എം അക്ബര്‍, അബ്ദുല്‍ മജീദ് സ്വലാഹി, ഖാലിദ് മൂസാ നദവി എന്നിവര്‍ ഐക്യദാര്‍ഢ്യത്തില്‍ അണിനിരന്നു.