News & Updates

കേരളത്തിൽ 100 കേന്ദ്രങ്ങളിൽ സോളിഡാരിറ്റി യൂത്ത് കഫേകൾ

കേരളത്തിൽ നൂറു കേന്ദ്രങ്ങളിൽ യൂത്ത് കഫേകൾ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി കേരളത്തിലുടനീളം നടക്കുന്ന ഈ പരിപാടിയിൽ 10000 ഓളം കുടുംബങ്ങൾ സംബന്ധിക്കും. കുടുംബങ്ങളുടെ ആരോഗ്യകരമായ വികാസത്തിന് സഹായകമാവുന്ന വിവിധ സെഷനുകൾ പരിപാടിയിൽ ഉൾകൊള്ളിച്ചതായും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കഫേ സംസ്ഥാന അസി. ഡയറക്ടർ ടി.പി. സാലിഹ്, അജ്മൽ കെ പി, അനസ് മൻസൂർ എന്നിവർ സംസാരിച്ചു. അജ്മൽ കെ.എൻ സ്വാഗതവും ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.

Youth Cafe Declaration

യൂത്ത് കഫേകളുടെ സംസ്ഥാനതല പ്രഖ്യാപനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് നിർവ്വഹിക്കുന്നു

Latest Updates