[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തമെന്ന സംവരണത്തിന്റെ അടിസ്ഥാന തത്വത്തെതന്നെ അട്ടിമറിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സംവരണവും സാമ്പത്തിക സംവരണവും തിരക്കിട്ട് നടപ്പാക്കുകയാണ്. സമുദായങ്ങളുടെ അധികാരപങ്കാളിത്തത്തിനായുള്ള സംവരണമെന്ന് വലിയ ആശയത്തെ വെറും ദാരിദ്രനിര്‍മാര്‍ജന പദ്ധതിയാക്കി മാറ്റുകയാണ് സാമ്പത്തിക മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നതിലൂടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ സംരണത്തിന്റെ വ്യക്തമായ അട്ടിമറിയായ ഇത്തരം നടപടികള്‍ക്കെതിരെ സംവരണീയരുടെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ സംസ്ഥാനത്തെ അധികാര സ്ഥാനങ്ങളിലും ഉദ്യോഗങ്ങളിലുമുള്ള വിവധ സമുദായങ്ങളുടെ യഥാര്‍ഥ പ്രാതിനിധ്യക്കണക്ക് പുറത്തുവന്നിരുന്നു. അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ചില നടപടികള്‍ ശിപാര്‍ശ ചെയ്യപ്പടുകയും ചില പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം അട്ടിമറിക്കപ്പെട്ടു. സമുദായങ്ങളുടെ പ്രാതിനിധ്യം ഇപ്പോഴും പഴയതുപോലെ തുടരുകയാണ്. അതുകൊണ്ടുതന്നെ വിവധ സമുദായങ്ങളുടെ അധികാര സ്ഥാനങ്ങളിലെ പ്രാതിനിധ്യക്കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിലൂടെ മുന്നോക്ക സംവരണമെന്ന നാടകത്തിന്റെ യാഥാര്‍ഥ്യം പുറത്തുവരികയും ചെയ്യുമെന്നും സംവരണ സമുദായങ്ങളുടെ വിശാല കൂട്ടായ്മ സര്‍ക്കാറില്‍ ഇതിനായി സമ്മര്‍ദം ചെലുത്തണമെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]