News & Updates

ഭരണകൂട ഭീകരതക്കെതിരായ പോരാട്ടവഴിയിലെ ആവേശമായിരുന്നു എസ്.എ.ആർ ഗീലാനി- ഗ്രോ വാസു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

മലപ്പുറം: കശ്മീരിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതക്കെതിരായ പോരാട്ടവഴിയിലെ ആവേശകരമായ പേരണയായിരുന്നു അടുത്ത് അന്തരിച്ച എസ്.എ.ആർ ഗീലാനി എന്ന്  പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു. ‘നീതിയുടെ ശബ്ദം, മറുചോദ്യങ്ങളുടെ രാഷ്ട്രീയം’  എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ഗീലാനി അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെയും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെയും പോരാളികളോടുള്ള ഐക്യദാർഢ്യവുമാണ് ഈ അനുസ്മരണ സംഗമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിയായെന്ന കാരണത്താൽ മാത്രം ഭരണകൂടവേട്ടക്ക് വിധേയനാകേണ്ടി വന്ന ധീരനാണ് ഗീലാനിയെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടു.  രാജ്യത്തെ ആസന്നമായ തകർച്ചയിൽനിന്ന് രക്ഷിക്കാൻ നാമോരോരുത്തരും അവനവനാകുന്നത് ചെയ്യണമെന്ന സന്ദേശമാണ് ഗീലാനി നൽകുന്നതെന്ന് സാമൂഹിക പ്രവർത്തകൻ സി.കെ അബ്ദുൽ അസീസ് പറഞ്ഞു. ഗീലാനിയെ കേസിൽ കുടുക്കാനുണ്ടായ കാരണം ഫോണിൽ സഹോദരനോട് കശ്മീരിഭാഷയിൽ സംസാരിച്ചു എന്നതാണ്. കശ്മീരി ശരീരം കശ്മീരിഭാഷ എന്നിവയെല്ലാം സംശയിക്കപ്പെടണമെന്നതാണ് രാജ്യത്തെ ധാരണയെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് ജമാത്തെ ഇസ്ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ച പരിപാടിയിൽ
റാസിഖ് റഹിം, ശിഹാബ് പൂക്കോട്ടൂർ, റഷീദ് മക്കട, അബ്ദുൽ മജീദ് നദവി, അഡ്വ. ആമീൻ ഹസ്സൻ, അഡ്വ. കെ ഹാഷിർ, സലിം മമ്പാട് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

[/et_pb_text][et_pb_gallery _builder_version=”3.0.100″ show_title_and_caption=”off” show_pagination=”off” gallery_ids=”3207,3208,3209,3210,3211″ fullwidth=”off” orientation=”landscape” zoom_icon_color=”#00a8ff” hover_overlay_color=”rgba(255,255,255,0.9)” background_layout=”light” pagination_font_size_tablet=”51″ pagination_line_height_tablet=”2″ /][/et_pb_column][/et_pb_row][/et_pb_section]

Latest Updates