News & Updates

സോളിഡാരിറ്റി നേതാക്കള്‍ സ്വാമി അഗ്നിവേശിനെ സന്ദര്‍ശിച്ചു

ഡല്‍ഹി: ഝാര്‍ഖണ്ഡില്‍ സംഘ്പരിവാറിന്റെ ക്രൂരമായ അക്രമത്തിനിരയായ പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി നൗഷാദ് സി.എ സന്ദര്‍ശിച്ചു. പരിക്കേറ്റ് ചികിത്സക്ക് ശേഷം വിശ്രമിക്കുന്ന അഗ്നിവേശിനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. സംഘ്ഫാഷിസത്തിനെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചുള്ള പോരാട്ടത്തിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജനറല്‍ സെക്രട്ടറി ഖലീഖ് അഹ്മദ് ഖാന്‍, നദീംഖാന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

Latest Updates