[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് സംസ്ഥാന പ്രസിഡന്റായി നഹാസ് മാളയെയും ജനറല്‍ സെക്രട്ടറിയായി ജുമൈൽ പി.പിയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി സുഹൈബ് സി.ടിയെയും സംസ്ഥാന സെക്രട്ടറിമാരായി നൗഷാദ് സി.എ, ഡോ അലിഫ് ശുക്കൂര്‍, ഫാരിസ് ഒ.കെ, തൻസീർ ലത്വീഫ്, ശബീർ കൊടുവള്ളി, ഷിയാസ് പെരുമാതുറ എന്നിവരെയും തെരഞ്ഞെടുത്തു.
മാള സ്വദേശിയായ നഹാസ് എസ്.ഐ.ഒ ദേശീയ പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ അറബി സാഹിത്യത്തില്‍ ഗവേഷകനാണ്. കൊടിഞ്ഞി സ്വദേശിയായ ജുമൈൽ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിലാണ് പഠനം പൂർത്തീകരിച്ചത്. എസ്.ഐ.ഒ മുൻ സംസ്ഥാന പ്രസിഡൻ്റായിരുന്ന സുഹൈബ് എടയൂർ സ്വദേശിയാണ്.
പുതിയ കാലയളവിലേക്കുള്ള സംസ്ഥാന സമിതിയംഗങ്ങളായി എസ് ഇര്‍ഷാദ്, ശംസീര്‍ ഇബ്‌റാഹിം, പി.ബി.എം ഫര്‍മീസ്,
ഡോ സാഫിര്‍ വി.എം, അഡ്വ നിസാര്‍ കെ.എസ്, സക്കീര്‍ നേമം, സഫീര്‍ ഷാ, ഷിഹാബ് ഖാസിം, ബഷീര്‍ തൃപ്പനച്ചി, അഷ്‌റഫ് കെ.കെ, അനസ് എ, നിഷാദ് കുന്നക്കാവ്, മുഈസ് കൊച്ചി, ഡോ അനസ് പി അബൂബക്കർ എന്നിവരെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് യോഗത്തിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി.
[/et_pb_text][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2021/02/5.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][/et_pb_column][/et_pb_row][/et_pb_section]