[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
മലപ്പുറം: സംഘ്പരിവാർ നീതിന്യായ വ്യവസ്ഥയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധത രാജ്യത്തെ ജനാധിപത്യത്തെ തകർക്കുമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം. ‘പൗരത്വം, ദേശസുരക്ഷ, നിയമവാഴ്ച: നീതിന്യായ വ്യവഹാരങ്ങളിലെ ഇന്ത്യൻ മുസ്ലിം’ എന്ന തലക്കെട്ടിൽ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക ഹാളിലാണ് ചർച്ചാസംഗമം നടന്നത്.
എന്‍.ഐ.എ, യു.എ.പി.എ തുടങ്ങിയ ഭീകര നിയമങ്ങള്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ച് ഭേദഗതി വരുത്തിയ സംഘ്ശക്തികള്‍ ദേശസുരക്ഷയെന്നതിനെ പൗരാവകാശത്തിനും മുകളില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. സി.എ.ബി, എന്‍.ആര്‍.സി പോലുള്ള നിയമനിര്‍മാണങ്ങളിലൂടെ പൗരത്വത്തെയും അതിന്റെ സാധുതയെയും ചോദ്യം ചെയ്യുകയും മുസ്‌ലിംകളെ മാത്രം അപരവല്‍കരിച്ച് ഭീതിയുടെ നിഴലില്‍ നിര്‍ത്തുകയുമാണ് ചെയ്യുന്നത്. നിയമനിർമാണ വ്യവസ്ഥ, കോടതി വ്യവഹാരങ്ങൾ, നിയമപാലനം തുടങ്ങിയ നീതിന്യായ വ്യവഹാരത്തിന്റെ എല്ലാ മേഖലകളിലും മുസ്ലിംകളെ അപരവൽക്കരിച്ച് ഇരകളാക്കുന്ന നടപടികളാണ് നടക്കുന്നത്. ഇത്തരം നടപടികളിലൂടെ സംഘ്സർക്കാർ ഭരണഘടനയെയും ജനാധിപത്യത്തെയുമാണ് തകർക്കുന്നതെന്നും ചർച്ചാസംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ച സംഗമത്തില്‍ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. ഫസല്‍ ഗഫൂര്‍, എസ്.എ അജിംസ്, കെ.കെ സുഹൈല്‍, അബ്ദുല്‍ മജീദ് നദ്‌വി, അഡ്വ. അഹമ്മദ് ഫായിസ്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, സെക്രട്ടറിമാരായ ജുമൈൽ പി.പി,സി.എ.നൗഷാദ്,ജില്ലാ പ്രിസിഡന്റ് ഡോ. നിഷാദ് കുന്നക്കാവ് ജനറൽ സെക്രട്ടറി ജലീൽ കോഡൂർ,അൻവർ ഷമീം ആസാദ്.വി, എൻ.സി.അബൂബക്കർ, ജഅഫർ കുന്നംപള്ളി സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]