News & Updates

കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണം – തൗഫീഖ് മമ്പാട്

കൊച്ചി : കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. ശനി, ഞായർ ദിവസങ്ങളിലായി എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ നടന്ന സോളിഡാരിറ്റി ലീഡേഴ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വിവിധ സമുദായങ്ങൾക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാത്ത സന്ദർഭത്തിൽ ജാതി സെൻസസ് അനിവാര്യമായ ഒരു പ്രക്രിയ ആണെന്ന് അദ്ദേഹം പറഞ്ഞു. വിഭവങ്ങളുടെ ആനുപാതിക വിതരണം ഉറപ്പുവരുത്തേണ്ടത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഇടതുപക്ഷ സർക്കാർ സവർണ്ണ പ്രീണനം നടത്തുന്നതുകൊണ്ടാണ് ജാതി സെൻസസിന് തയ്യാറാവാത്തത് എന്നും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുർറഹ്മാൻ, വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അംഗം നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ റഷാദ് വി.പി, സഫീർ എ.കെ, സജീദ് പി.എം, അനീഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി സ്വാഗതവും കൊച്ചി സിറ്റി പ്രസിഡണ്ട് ഷറഫുദ്ദീൻ നദ്‌വി നന്ദിയും പറഞ്ഞു.

സോളിഡാരിറ്റി സ്റ്റേറ്റ് ലീഡേഴ്സ് ക്യാമ്പ് എറണാകുളം ഗ്രാൻഡ് സ്ക്വയറിൽ സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്യുന്നു.

Latest Updates