[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||”]
തിരുവനന്തപുരം: അധികാര തുടർച്ചക്കായി സാമൂഹിക ധ്രുവീകരണത്തിന് മരുന്നിടാൻ സച്ചാർ-പാലോളി കമ്മിറ്റി റിപ്പോർട്ടുകളെ സർക്കാർ ഉപയോഗിച്ചെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആരോപിച്ചു. പാലോളി, സച്ചാർ കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി കേരള നടത്തിയ ക്ലിഫ്ഹൗസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മിറ്റി റിപ്പോർട്ടുകൾ പൂർണമായും നടപ്പാക്കാതെ മുസ്ലിം സമുദായത്തോട് വലിയ വഞ്ചനയാണ് സർക്കാർ കാണിച്ചത്. സാമൂഹിക സംഘാടനത്തിെൻറ ഭാഗമായി ഒരു സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മറുവിഭാഗങ്ങൾക്ക് കൂടി കൈമാറിയ ഡീലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നതെന്നും അേദ്ദഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പി.ആർ വർക്കുകൾ പുട്ടിയടിച്ചുണ്ടാക്കിയതാണെന്ന് തെളിഞ്ഞതായി അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള പറഞ്ഞു.ക്ലിഫ്ഹൗസിലേക്ക് മാർച്ച് ചെയ്ത സോളിഡാരിറ്റി പ്രവർത്തകരെ പൊലീസ് ദേവസ്വം ബോർഡ് ജങ്ഷനിൽ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് മുന്നോട്ട് നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനെ തുടർന്ന് പ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ കുറച്ചുനേരം വാഗ്വാദവുമുണ്ടായി. മെക്ക പ്രസിഡൻറ് പ്രഫ ഇ. അബ്ദുൽ റഷീദ്, കെ.എം.വൈ.എഫ് പ്രസിഡൻറ് ഇലവുപാലം ഷംസുദ്ധീൻ മന്നാനി, േസാളിഡാരിറ്റി ജന.സെക്രട്ടറി പി.പി. ജുമൈൽ, വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് ഹാരിസ് കരമന, ഐ.എസ്.എം മർകസു ദഅവ സെക്രട്ടറി ഷമീർ ഫലാഹി, വിസ്ഡം യൂത്ത് ജില്ല വൈസ് പ്രസിഡൻറ് ജമീൽ പാലാങ്കോണം, വെൽഫെയർ പാർട്ടി കേരള വൈസ് പ്രസിഡൻറ് കെ.എ. ഷഫീഖ്, കേരള മുസ്ലിം ജമാഅത്ത് യൂത്ത് കൗൺസിൽ പ്രസിഡൻറ് എം.ബി അമീൻഷാ, ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള പ്രസിഡൻറ് നജ്ദ റൈഹാൻ, എസ്.ഐ.ഒ പ്രസിഡൻറ് അംജദ് അലി ഇ.എം എന്നിവർ സംസാരിച്ചു.
[/et_pb_text][et_pb_gallery _builder_version=”3.0.100″ show_title_and_caption=”off” show_pagination=”on” gallery_ids=”4125,4126,4127,4128,4129,4130,4131″ fullwidth=”off” orientation=”landscape” zoom_icon_color=”#00a8ff” hover_overlay_color=”rgba(255,255,255,0.9)” background_layout=”light” pagination_font_size_tablet=”51″ pagination_line_height_tablet=”2″ /][/et_pb_column][/et_pb_row][/et_pb_section]