[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: പ്രളയങ്ങൾ തകർത്ത കേരളത്തിന്റെ പുനർനിർമാണത്തിന് പ്ലാനർമാരും അർകിടെക്റ്റുകളും സിവിൽ എഞ്ചിനീയർമാരും ഉൾകൊള്ളുന്ന വിദഗ്ധരുടെ പഠന ഗവേഷണങ്ങൾ അനിവാര്യമാണെന്ന് കോഎർത്ത് കോൺക്ലേവ്. കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും അനുയോജ്യമായ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെയുണ്ടാകേണ്ടത്. നിർമാണ രീതിയിലും വിഭവങ്ങളുടെ ഉപഭോഗത്തിലുമെല്ലാം പുനർവിചിന്തനങ്ങൾ ആവശ്യമാണ്. പ്രകൃതി പ്രതിഭാസങ്ങളെ അതിജീവിക്കാനാകുന്ന രീതികളും അനിവാര്യമാണ്. അതിനാൽതന്നെ കേരളത്തിന്റെ പുനർനിർമാണത്തിൽ ഈ മേഖലയിലെയെല്ലാം വിദഗ്ധരെ പങ്കെടുപ്പിച്ച് വിശദമായ ചർച്ചകളും പഠന ഗവേഷണങ്ങളും നടത്താൻ സർക്കാർ തയ്യാറാകണമെന്നും കോൺക്ലേവിൽ സംസാരിച്ച നിർമാണ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആര്‍ക്കിടെക്റ്റുകളുടേയും, സിവില്‍ എഞ്ചിനീയേഴ്‌സിന്റെയും കൂട്ടായ്മയായ കോഎര്‍ത്തും സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റും സംയുക്തമായി ഹൈലൈറ്റ് ബിസിനസ് പാർക്കിലാണ് കോഎര്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്ത കോണ്‍ക്ലേവിൽ കോഴിക്കോട് ജില്ലാകളക്ടര്‍ ശ്രീരാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാഥിതിയായിരുന്നു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. രാജ്യത്തിനകത്തും പുറത്തും നിര്‍മാണ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന വിദഗ്ധരായ പ്രഫ കെ.ടി രവീന്ദ്രന്‍ (അര്‍ബന്‍ ഡിസൈനര്‍, എസ്.പി.എ, ഡല്‍ഹി മുന്‍ വകുപ്പ് വേധാവി), പ്രശാന്ത് ഹെഡാവോ (എന്‍വിയോണ്‍മെന്റല്‍ പ്ലാനര്‍, ജി.ഐ.എസ് വിദഗ്ധന്‍), മോഹന്‍ റാവു (എന്‍വിയോണ്‍മെന്റല്‍ പ്ലാനര്‍, ലാന്റ്‌സ്‌കേപ് ആര്‍കിടെക്റ്റ്), സന്ദീപ് വിര്‍മാനി (ആര്‍കിടെക്റ്റ്, വിവിധ എന്‍.ജി.ഒകളുടെ സ്ഥാപകന്‍), സുഹാസിനി അയ്യര്‍ (ആര്‍കിടെക്റ്റ്) എന്നിവര്‍ പരിപാടിയില്‍ വിവിധ സെഷനുകളില്‍ വിഷയങ്ങളവതരിപ്പിച്ചു. ഇവര്‍ക്കു പുറമെ പ്രത്യേക ക്ഷണിതാക്കളായി പ്രമുഖ ആര്‍ക്കിടെക്റ്റുകളായ ബെയ്‌ലി മേനോന്‍, വിനോദ് കുമാര്‍ എന്നിവർ കേരളത്തിന്റെ സുസ്ഥിര വികസനത്തെക്കുറിച്ച ചർച്ച നിയന്ത്രിച്ചു. കോഎർത്ത് കോൺക്ലേവ് ഡയറക്ടർ ആബിദ് റഹിം പ്രോഗ്രാം വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മുഈനുദ്ദീൻ അഫ്സൽ സ്വാഗതവും കോൺക്ലേവ് ജനറൽ കൺവീനർ മാഹിർ ആലം നന്ദിയും പറഞ്ഞു.
അടുത്ത് മരണപ്പെട്ട പരിസ്ഥിതി ശാസ്ത്രജ്ഞനും നിരവധി അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ഗവേഷകനും പെരിങ്ങമല പരിസ്ഥിതി സമരനായകനുമായ ഡോ.എം കമറുദ്ദീൻ കുഞ്ഞിനുള്ള കോഎർത്ത് പരിസ്ഥിതി പുരസ്കാരം എം.കെ രാഘവൻ മകന് കൈമാറി. സ്പെയിനിൽ നിന്നുള്ള ലാ എസ്കാൻറല പുറത്തിറക്കി ലാമിറ്റ് വിതരണം നടത്തുന്ന സോളാർ പ്രൂഫിന്റെ ഇന്ത്യയിലെ ലോഞ്ചിംഗ് കമ്പനി പ്രതിനിധി ഇസ്മായീൽ വിസെഡോ നിർവഹിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിര്‍മാണ വിദഗ്ധരും ആര്‍ക്കിടെക്റ്റുകളും സിവില്‍-സ്ട്രക്ചറല്‍ എഞ്ചിനീയേഴ്‌സും പ്ലാനേഴ്‌സും വിദ്യാര്‍ഥികളും പങ്കെടുത്ത പരിപാടി കോഎര്‍ത്തും സോളിഡാരിറ്റിയും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, ലാമിറ്റ്, ഫ്രെയിംടെക്, ട്രുടെഫ് എന്നിവരുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]