[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനായി കേരള സര്‍ക്കാര്‍ നിശ്ചയിച്ച പാലൊളി കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംകളുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള നിര്‍ദേശങ്ങള്‍ വരുന്നത്. എന്നാല്‍ ഈ രണ്ട് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ ഒരു നടപടിയും എടുക്കാതെ അവശേഷിക്കുകയാണിപ്പോഴും. ചില സ്‌കോളര്‍ഷിപ്പുകളും മത്സരപരീക്ഷാ കേന്ദ്രങ്ങളും മാത്രമാണ് തുടങ്ങിയത്. പിന്നീട് മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി തുടങ്ങിയ ഈ ചുരുക്കം പദ്ധതികളില്‍ ന്യൂനപക്ഷവിഭാഗങ്ങളെകൂടി ഉള്‍പെടുത്തുകയും പേര് അപ്രകാരം മാറ്റുകയും ചെയ്തു. പിന്നീടാണ് ഇത് കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുന്നത്. കോടതിയുടെ മുന്നില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തത്തില്‍ അവകാശപ്പെട്ടത് മുസ്‌ലിംകള്‍ക്ക് 80 ശതമാനം നല്‍കുന്നു എന്നാണ് വാദിച്ചത്. എന്നാല്‍ അതിനെ വസ്തുതകള്‍ നിരത്തി പ്രതിരോധിക്കാനും എതിര്‍വാദമുന്നയിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. കോടതി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഇത്തരം പശ്ചാതലങ്ങള്‍ സ്വയം പരിശോധിക്കുകയും ചെയ്തില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി ഈ പദ്ധതികള്‍ വിഭജിക്കണമെന്ന് തെറ്റായ കോടതിവിധി വന്നത്.
തെറ്റായ കോടതിവിധി നടപ്പാക്കാനാണ് ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ നടക്കേണ്ടത് മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റിയും പാലൊളി കമ്മിറ്റിയും നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുകയാണ്. അല്ലെങ്കില്‍ ഈ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ക്ക് ശേഷം ഒരു പതിറ്റാണ്ടിലധികം കടന്നുപോയി, ആ സമയത്ത് മുസ്‌ലിം പിന്നാക്കാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ പഠിക്കാന്‍ തയ്യാറാവുകയും അതിന് പരിഹാരം കാണുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് കേരളത്തിലെ മുന്നണികളെല്ലാം. അതിനാല്‍ തെറ്റായ കോടതിവിധി നടപ്പാക്കുകയല്ല, മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]