News & Updates

സോളിഡാരിറ്റി ദഅ്‌വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ദഅ്‌വ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ഏകദിന ദഅ്‌വ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് ഹിറാ ഓഡിറ്റോറിയത്തില്‍ നടന്ന വര്‍ക്ക് ഷോപ്പ് ജമാഅത്തെ ഇസ്‌ലാമി, കേരള അസിസ്റ്റന്റ് അമീര്‍ വി.ടി അബ്ദുല്ല കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സെഷനുകളിലായി ഖാലിദ് മൂസ നദ്‌വി, ജി.കെ എടത്തനാട്ടുകര, മുഹമ്മദ് സലീം ചെങ്ങനാശേരി, സജീവ് അന്‍സാരി, എന്‍.എം അബ്ദുറഹ്മാന്‍ എന്നിവര്‍ സദസ്സുമായി സംവദിച്ചു. സംസ്ഥാന സെക്രട്ടറി പി.പി ജുമൈല്‍ സമാപനം നിര്‍വഹിച്ചു.

Latest Updates