[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
പൊന്നാനി: പൗരത്വത്തിന്റെ പേരിൽ രാജ്യത്തുനിന്ന് മുസ്ലിംകളടക്കമുള്ളവരെ പുറത്താക്കി തടങ്കൽ പാളയങ്ങളിലേക്ക് അയക്കാൻ ഗൂഢാലോചന നടത്തുന്ന അത്യന്തരമന്ത്രി അമിത് ഷാ തനിക്കുള്ള ജയിലുകൂടിയാണ് ഒരുക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി ‘തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിന്റെ ചുവടുവെപ്പ്’ എന്ന തലക്കെട്ടിൽ ഉമർ ഖാളിയുടെ പോരാട്ടമണ്ണിൽ നിന്ന് മഖ്ദൂമുമാരുടെ ഭൂമിയിലേക്ക് നടത്തിയ ഡിഗ്നിറ്റി കാരവൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് കഴിഞ്ഞ്പോയ എല്ലാ ഏകാധിപതികളുടെയും പരിണതി തന്നെയാണ് ഈ വിഷയത്തിൽ അമിത് ഷായെയും കാത്തിരിക്കുന്നത്. ചരിത്രത്തിൽ അവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിക്കുന്നവർക്കുള്ള ശക്തമായ താക്കീതു കൂടിയാണ് ഇന്ത്യൻ കാമ്പസുകളും വിദ്യാർഥികളും നൽകിക്കൊണ്ടിരിക്കുന്നത്. ഇത്തരം സൂചനകൾ അധികാരികൾ തിരിച്ചറിയണം. മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് മഖ്ദൂമിനെ പോലുള്ള പണ്ഡിതരും ഉമർ ഖാളിയെ പോലുള്ള നേതാക്കളുമാണ് നേതൃത്വം നൽകിയത്. അത്തരം പാരമ്പര്യം നാം തിരിച്ചുപിടിക്കണമെന്നും അമീർ ആഹ്വാനം ചെയ്തു.
[/et_pb_text][/et_pb_column][/et_pb_row][et_pb_row][et_pb_column type=”4_4″][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2020/01/hjk.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][/et_pb_column][/et_pb_row][/et_pb_section]