[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട് : പരിസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്ന ആർക്കിടെക്ചർ കൂട്ടായ്മയായ കോ-ഏർത്ത്, പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രക്ജനുമായിരുന്ന ഡോ. ഖമറുദ്ധീൻ കുഞ്ഞിന് കോ -ഏർത് എൻവിറോണ്മെന്റല് ട്രിബ്യൂട്ട് എന്ന പേരിൽ മരണാനന്തര ബഹുമതി നൽകി ആദരിച്ചു.
ജൈവ വൈവിധ്യത്തിന്റെ കലവറയായ പെരിങ്ങമ്മല പഞ്ചായത്തിനെ ചവറ്റുകൊട്ടയാക്കുമായിരുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റ് പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയതിനു പിന്നിലെ സമരങ്ങളെ വൈജ്ഞാനികമായി പിന്തുണക്കുകയും,
പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു വേണ്ടി ആദിവാസികളുൾപ്പെടെ വലിയൊരു ജനതയെ പരിസ്ഥിതിയെപ്പറ്റി ബോധവാന്മാരാക്കുകയും അധികാരികളുടെ കണ്ണുതുറപ്പിക്കുന്ന പ്രതിഷേധ സ്വരമാവുകയും ചെയ്തതിനാണ് പുരസ്കാരം. 2019 ഡിസംബർ 7 നു കോഴിക്കോട് ഹൈലൈറ്റ് ബിസ്സിനെസ്സ് പാർക്കിൽ കേരളത്തിന്റെ സുസ്ഥിര വികസനം എന്ന തലക്കെട്ടിൽ നടന്ന കേഎർത്ത് കോൺക്ലേവിൽ രാജ്യത്തെ മുൻ നിര വാസ്തുശില്പികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സാന്നിധ്യത്തിൽ എം.കെ രാഘവൻ എം.പി ഖമറുദ്ദീൻ കുഞ്ഞിന്റെ മകന് പുരസ്കാരം കൈമാറി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]