News & Updates

സോളിഡാരിറ്റി നേതാക്കള്‍ ദുലാല്‍ ചന്ദ്രപാലിന്റെ വീട് സന്ദര്‍ശിച്ചു

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

അലിസിങ്ക: അസമില്‍ നടക്കുന്ന എന്‍.ആര്‍.സിയുടെ ഭാഗമായി ഫോറിന്‍ ട്രിബൂണല്‍ വിദേശിയാണെന്ന് മുദ്ര കുത്തുകയും രണ്ട് വര്‍ഷം ഡിറ്റന്‍ഷന്‍ കാമ്പില്‍ തടവിലാക്കപ്പെടുകയും തുടര്‍ന്ന് രോഗബാധിതനായി മരണപ്പെടുകയും ചെയ്ത സോനിത്പൂര്‍ ജില്ലയിലെ അലിസിങ്ക ഗ്രാമത്തിലെ ദുലാല്‍ ചന്ദ്രപാലിന്റെ വീട് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഡോ. അലിഫ് ഷുക്കൂര്‍, മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
അസമില്‍ വലിയ കോളിളക്കം സൃഷ്ടിച്ച മരണമായിരുന്നു അറുപത്തഞ്ചുകാരനായ ദുലാല്‍ ചന്ദ്രപാലിന്റേത്. വിദേശിയാണെങ്കില്‍ മൃതദേഹം ബംഗ്ലാദേശിന് കൈമാറണമെന്നും, തങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം അംഗീകരിച്ചുതരണമെന്നുമുള്ള നിലപാടില്‍ മൃദദേഹം ഏറ്റുവാങ്ങുന്നതിന് കുടുംബം വിസമ്മതിച്ചിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പതിനായിരത്തോളം ഗ്രാമവാസികള്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. നിരവധി സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മരണത്തിന് 10 ദിവസങ്ങള്‍ക്കപ്പുറം അസം മുഖ്യമന്ത്രിയുമായി നടത്തിയ സംയമന ചര്‍ച്ചക്ക് ശേഷമാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.
ദുലാല്‍ ചന്ദ്രപാലിന്റെ സഹോദരനുള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ എന്‍.ആര്‍.സിയില്‍ ഉള്‍പ്പെടുകയും മാനസിക രോഗിയായ അദ്ദേഹം മാത്രം വിദേശിയായി പ്രഖ്യാപിക്കപ്പെടുകയും, ജയിലിലടക്കപ്പെടാന്‍ കാരണമാവുകയും ചെയ്തത് ഉദ്യോഗസ്ഥരുടെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇദ്ദേഹത്തിന് നേരിട്ട നീതി നിഷേധത്തിന് സമാനമായ അനേകം സംഭവങ്ങള്‍ ആസാമിലുടനീളം സംഭവിച്ച് കൊണ്ടിരിക്കുന്നുണ്ട്.
സന്ദര്‍ശനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അപ്പര്‍ അസം കോഓര്‍ഡിനേറ്റര്‍ ഇഷ്ഫാഖുല്‍ ഹുസൈന്‍, എ.സ്.ഒ അസം നോര്‍ത്ത് ജനറല്‍ സെക്രട്ടറി യൂസുഫ് ഖുറേഷി, എം.എസ്.യു സോനിത്പൂര്‍ ജില്ലാ പ്രസിഡന്റ് അലി ഹൈദര്‍ ഖാന്‍ എന്നിവര്‍ അനുഗമിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates