News & Updates

പരിസ്ഥിതി മൗലികവാദമല്ല, പ്രകൃതിയോടിണങ്ങിയ ജീവിതരീതിയാണ് വേണ്ടത്- സോളിഡാരിറ്റി സെമിനാർ

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: മനുഷ്യന്റെ നിലനിൽപ്പിനും ജീവൻ നിലനിൽക്കാനും പ്രകൃതിയുടെ നിലനിൽപ് അനിവാര്യമാണ്. സ്രഷ്ടാവ് ഈ പ്രപഞ്ചത്തെ സന്തുലിതമായി സംവിധാനിച്ചിട്ടുണ്ട്. ആ സംവിധാനത്തോട് ഇണങ്ങിയ ജീവിത ശൈലി മനുഷ്യൻ പരിശീലിക്കുകയാണ് ചെയ്യേണ്ടത്. പ്രകൃതിയുടെ വ്യവസ്ഥയോട് താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള മനുഷ്യ ജീവിതം ഇവിടെയുണ്ടായാൽ മാത്രമേ പ്രകൃതിയുടെ നിലനിൽപ് സാധ്യമാകുകയുള്ളൂ. ഈ സന്തുലിതമായ ജീവിത പാഠമാണ് പ്രളയം പോലുള്ള സംഭവങ്ങൾ നമുക്ക് നൽകുന്നതെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ‘ഇസ്വ് ലാഹ്, ഫസാദ്: പരിസ്ഥിതി രാഷട്രീയവും ഇസ്ലാമും’ എന്ന സെമിനാർ അഭിപ്രായപ്പെട്ടു. ‘മഴപെയ്യും ഇനിയും പുഴയുമൊഴുകും, വേണ്ടത് സന്തുലിത ജീവിതപാഠം’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന പരിസ്ഥിതി സാക്ഷരതാകാലത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
പ്രകൃതി വിഭവങ്ങൾ പരിസ്ഥിതി മലികവാദത്തിന്റെയും മണ്ണിന്റെ മക്കൾവാദത്തിന്റെയും പേരിൽ ഉപയോഗിക്കുന്നത് തന്നെ എതിർക്കുന്നത് ശരിയല്ല.
മനുഷ്യന് ഉപയോഗിക്കാനും അനുഭവിക്കാനുമാണ് പ്രപഞ്ചത്തിലെ സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രപഞ്ചത്തിന്റെ വ്യവസ്ഥയും സന്തുലിതത്തവും തകർക്കുന്നതാകരുത് നമ്മുടെ ഉപയോഗം. ഇവിടെ സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ജീവിത വിഭവങ്ങളിവിടെയുണ്ട്. എന്നാൽ അസന്തുലിതമായ ഉപഭോഗമാണ് പ്രകൃതിയുടെ വ്യവസ്ഥയെ താളം തെറ്റിക്കുകയും ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നത്. അതിനാൽ വിശ്വാസത്തെയും ആത്മീയതയെയും അടിസ്ഥാനമാക്കിയുള്ളൊരു പരിസ്ഥിതി സമീപനം വളർന്നു വരേണ്ടതുണ്ടെന്നും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ച സെമിനാറിൽ അബ്ദുൽ വാസിഅ് ധർമഗിരി വിഷയമവതരിപ്പിച്ചു. ബോധനം എഡിറ്റർ ലത്വീഫ് കൊടുവള്ളി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ഐ.എസ്.എം സംസ്ഥാന സമിതിയംഗം മുസ്തഫാ തൻവീർ എന്നിവർ സെമിനാറിൽ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അലിഫ് ശുക്കൂർ സ്വാഗതവും കോഴിക്കോട് സിറ്റി പ്രസിഡന്റ് അഷ്ക്കറലി നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates