[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light”]
മേവാത്ത്: സംഘ്പരിവാര്‍ ട്രൈനില്‍ വെച്ച് ക്രൂരമായ കുത്തികൊലപ്പെടുത്തിയ ഹാഫിദ് ജുനൈദിന്റെ പേരില്‍ ജന്മഗ്രാമമായ മേവാത്തിലെ സലഹേരിയില്‍ ഉമ്മയും സഹോദരങ്ങളും സ്ഥാപിച്ച പെണ്‍കുട്ടികള്‍ക്കായുള്ള ഹിഫ്ദ് പഠന കേന്ദ്രം മക്തബ് ജുനൈദിയ്യക്ക് സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് പശ്ചാതല സൗകര്യങ്ങളൊരുക്കി. സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ കമ്പ്യൂട്ടറുകള്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ഫാനുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ജുനൈദിന്റെ കുടുംബത്തിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് കൈമാറിയത്. സ്ഥാപനത്തിലെ ബാക്കി ആവശ്യങ്ങള്‍ക്കുള്ള ഫര്‍ണിച്ചറുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായുള്ള പണവും പി.എം സാലിഹ് ജുനൈദിന്റെ മാതാവ് സൈറക്ക് കൈമാറി. എസ്.ഐ.ഒ ജാമിഅ മില്ലിയ്യ സെക്രട്ടറി കെ.പി തശ്‌രീഫ്, ഡല്‍ഹി മലയാളി ഹല്‍ഖ ഭാരവാഹി റഷാദ്, മേവാത്തിലെ ജമാഅത്ത് നേതാവ് കാസിം എന്നിവര്‍ സോളിഡാരിറ്റി പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
മകനെ നഷ്ടപ്പെട്ട സന്ദര്‍ഭത്തില്‍ ആളുകള്‍ സഹായവുമായെത്തിയപ്പോള്‍ അത്തരം സഹായങ്ങള്‍ ഒരുക്കൂട്ടി ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനാണ് ഉമ്മ സൈറ തീരുമാനിച്ചത്. മുസ്‌ലിംകള്‍ വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ ഇതൊരു വലിയ വിപ്ലവകരമായ തീരുമാനം തന്നെയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹമനുസരിച്ച് ഹിഫ്ദ് പഠനകേന്ദ്രത്തിനായുള്ള കെട്ടിടം പണിതു. വൃന്ദാ കാരാട്ട് വഴി സി.പി.എം നല്‍കിയ 10 ലക്ഷം രൂപയും കെ.പി രാമനുണ്ണി നല്‍കിയ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തുകയായ ലക്ഷം രൂപയും ചേര്‍ത്താണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഈ കെട്ടിടത്തിനാവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് സൗകര്യങ്ങളുമാണ് സോളിഡാരിറ്റി ഒരുക്കിയത്.
ഫാഷിസ്റ്റ് പ്രതിരോധത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ സഹകരണവും പരസ്പര സഹായവും അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ജുനൈദിന്റെ പേരില്‍ ഇപ്പോള്‍ ആരംഭിച്ച സ്ഥാപനം. ജുനൈദ് വധകേസിലെ ഒന്നാം പ്രതിയടക്കം ജാമ്യത്തില്‍ പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ സംഘ്പിവാറിന്റെ അക്രമങ്ങളുടെ ഇരകളെ സഹായിക്കാന്‍ വിശാലമായ സഖ്യമുണ്ടാകണമെന്നും പി.എം സാലിഹ് പറഞ്ഞു. സംഘ്പരിവാറിന്റെ ക്രൂരതക്കിരകളായ പഹ്ലുഖാന്റെയും അക്ബര്‍ ഖാന്റെയും കുടുംബത്തെയും സോളിഡാരിറ്റി പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സര്‍ക്കാറിന്റെയും അധികാരികളുടെയും അവഗണന നിഴലിച്ച് കാണുന്ന പശ്ചാതലത്തില്‍നിന്നുള്ളവരാണ് ഇത്തരം ഇരകളെല്ലാം. ഇവര്‍ക്ക് നിലനില്‍ക്കാനും നിയമ നടപടികളുമായി മുന്നോട്ടുപോകാനും അടിയന്തര സഹായങ്ങള്‍ അനിവാര്യമാണ്. ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ ഇത്തരം കാര്യങ്ങളിലേക്കുകൂടി ശ്രദ്ധകൊണ്ടുവരണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]