[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കോഴിക്കോട്: ഈജിപ്തിൽ ജനാധിപത്യ രീതിയിൽ പൊതു തെരഞ്ഞെടുപ്പിലൂടെ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് ശക്തി പകരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ‘വിശ്വാസം, ധീരത, രക്തസാക്ഷ്യം’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റിയും എസ്.ഐ.ഒയും സിയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച ശഹീദ് മുർസി അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന് വീമ്പ് പറയുന്ന ലോകശക്തികളുടെ പിന്തുണയോടു കൂടിയാണ് ഏകാധിപത്യത്തെ മറികടന്ന് സ്ഥാപിതമായ ജനാധിപത്യ സർക്കാറിനെ ഈജിപ്തിൽ അട്ടിമറിക്കപ്പെട്ടത്. ജനങ്ങളുടെ താൽപര്യങ്ങൾക്കപ്പുറത്ത് തങ്ങളുടെ താൽപര്യങ്ങൾക്കാണ് ഇത്തരം ജനാധിപത്യ കപടവാദികൾ മുഖ്യപരിഗണന നൽകുന്നതെന്നാണ് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നത്. മുർസിയുടേതടക്കമുള്ള രക്തസാക്ഷിത്വങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിക്കാനുള്ള പ്രേരണയാണ് പിൻഗാമികൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാ അംഗം ആർ. യൂസുഫ്, ഐ.പി.എച് അസി.ഡയറക്ടർ കെ.ടി ഹുസൈൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാപ്രസിഡന്റ് വി.പി ബഷീർ, സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് സമാപന പ്രസംഗവും പ്രാർഥനയും നടത്തി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]