കോഴിക്കോട്: അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ മാവോ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് വഴിയൊരുക്കിയത് സി.പി.എം ആണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കേസിന്റെ തുടക്കം മുതല്‍ തന്നെ വിവിധ കോണുകളില്‍നിന്ന് മാവോബന്ധവും മറ്റു തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ പ്രസ്ഥാവനകളിലൂടെ മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയതിനെ ന്യായീകരിക്കുകയായിരുന്നു. തുടക്കത്തില്‍ അലനെയും ത്വാഹയെയും അനുകൂലിച്ച ലോക്കല്‍കമ്മിറ്റിയെയും മറ്റും തിരുത്താനും കേന്ദ്രനേതൃത്വത്തെ മറികടന്ന് മുഖ്യമന്ത്രിയും സര്‍ക്കാറും പൊലീസും പ്രതികാര നടപടികള്‍ തുടരുകയും കൂടുതല്‍ തെളിവുകള്‍ പടച്ചുണ്ടാക്കുകയുമാണ് ചെയ്തത്. കേസിന്റെ ഭാഗമായി പ്രതികളെ ഭീകരവല്‍കരിച്ച് എന്‍.ഐ.എക്ക് കേസ് ഏറ്റെടുക്കാനുള്ള എല്ലാ അവസരവും ഒരുക്കിയത് സി.പി.എമ്മും പൊലീസിന്റെ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്ത ശേഷം കേന്ദ്രത്തെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത് സ്വന്തം പാര്‍ട്ടിക്കാരെയും അനുഭാവികളെയും കേരളത്തസമൂഹത്തെയും ഒറ്റിക്കൊടുക്കുന്നതിന് സമമാണെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.