[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px”]
കോഴിക്കോട്: കേരള പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസുകള്‍ കീഴ്‌കോടതികള്‍ തള്ളിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കീഴ്‌കോടതികളെ യു.എ.പി.എ റദ്ദ്‌ചെയ്യുന്നതില്‍ നിന്ന് തടയണമെന്നാണ് ഇടത് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എക്കെതിരെ രാഷ്ട്രീയ നിലപാടുണ്ടെന്ന് ഇടക്കിടക്ക് വീമ്പ്പറയുന്ന ഇടതുപക്ഷം സ്വയംഅപഹാസ്യരാവുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച എന്‍.ഐ.എയുടെ നിലപാട് തന്നെയാണ് ഇടത് സര്‍ക്കാറും യു.എ.പി.എ വിഷയത്തില്‍ പിന്തുടരുന്നത്. സംഘ്പരിവാര്‍ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലത്ത് അവരെ സഹായിക്കുന്ന നിലപാടെടുത്ത് ഇടതുപക്ഷം സ്വന്തം പ്രസക്തിതന്നെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]