News & Updates, Press Release

ഗുജറാത്ത്‌ സിമി കേസ്: കുറ്റവിമുക്തരായവർക്ക് നഷ്ടപരിഹാരം നൽകണം – സോളിഡാരിറ്റി

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

കോഴിക്കോട്: ഗുജറാത്തിലെ സുറത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ 2001 ൽ പൊലീസ് ചുമത്തിയ രാജ്യദ്രോഹകുറ്റവും യു.എ.പി.എയും പിൻവലിച്ച് കോടതി എല്ലാവരെയും നിരപരാധികളെന്ന് പ്രഖ്യാപിച്ച് വെറുതെവിട്ടിരിക്കുകയാണ്. 124 പേർക്കെതിരെ ഒരു തെളിവുമില്ലാതെയാണ് യു .എ.പി.എ ചാർത്തിയതെന്ന് കോടതിയുടെ നിരീക്ഷണമുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഇരകൾ ആവശ്യപ്പെട്ടത് പ്രകാരമുള്ള നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദ ചാപ്പകുത്തി അന്യായമായി വിചാരണാ കേസുകളിൽ കുടുക്കി കാലങ്ങളായി തടവിൽ കഴിഞ്ഞുകൊണ്ടിരിക്കുന്ന മുസ്ലിം യുവാക്കളുണ്ട്. പൗരത്വ പ്രക്ഷോഭം, ഡൽഹി വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടും സമാനമായ ഭരണകൂട നടപടികൾ വർദ്ധിച്ചുകൊണ്ടരിക്കുകയുമാണ്.അത്കൊണ്ട്
സൂറത്ത് സിമി കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തിൽ
ഇത്തരം കേസുകൾക്കൂടി പിൻവലിക്കാനും നഷ്ടപരിഹാരം നൽകാനും വലിയ തോതിലുള്ള സാമൂഹിക സമ്മർദ്ദവും പ്രക്ഷോഭവും ഉണ്ടാകണമെന്നും നഹാസ് മാള കൂട്ടിച്ചേർത്തു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates