[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_image _builder_version=”3.0.100″ src=”https://solidarityym.org/wp-content/uploads/2020/10/leaders.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” always_center_on_mobile=”on” force_fullwidth=”off” show_bottom_space=”on” /][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റിൻ്റെ മേൽനോട്ടത്തിൽ ബിസിനസ് മേഖലയിൽ സവിശേഷ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന സോളിഡ് ബിസിനസ് ക്ലബ്ബിന് സംസ്ഥാന തലത്തിലും സോണൽ തലങ്ങളിലും പുതിയ കമ്മറ്റികൾ നിലവിൽ വന്നു.
സംരഭകരുടെ വ്യക്തിപരമായ കഴിവുകളെ വളർത്തുക, അവർക്ക് ആത്മവിശ്വാസവും നേതൃശേഷിയും പകർന്നു നൽകുക. വ്യക്തികൾക്ക് സംരഭം നടത്തിക്കൊണ്ടുപോകാനുള്ള നേതൃശേഷി വളർത്തുക. സംരഭകർക്ക് സവിശേഷമായ പരിശീലനങ്ങൾ സംഘടിപ്പിക്കുക . പ്രതിസന്ധികൾ മറികടക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ നൽകുക. ബിസിനസിൻ്റെ സാങ്കേതികമായ വശത്തിൽ അവബോധങ്ങൾ നൽകുക, പുതിയ പ്രവണതകളും, മാറ്റങ്ങളും പരിചയപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളായിരിക്കും ആദ്യ ഘട്ടത്തിൽ സോളിഡ് ബിസിനസ്സ് ക്ലബ്ബ് നിർവഹിക്കുക.
സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പ് യോഗം സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു, സോളിസാരിറ്റി സംസ്ഥാന യൂത്ത് കൾച്ചർ /സേവന സെക്രട്ടറി മൊയ്നുദ്ദീൻ അഫ്സൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി തിരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, വിവിധ സോണുകളുടെ തിരഞ്ഞെടുപ്പിന് സംസ്ഥാന സെക്രട്ടറി സുഹൈബ് സി.ടി, സംസ്ഥാന കമ്മറ്റിയംഗം ജമാൽ പാനായിക്കുളം എന്നിവർ നേതൃത്വം വഹിച്ചു.
ഭാരവാഹികൾ: സംസ്ഥാന പ്രസിഡൻ്റ്: അംജദ്. വി (മലപ്പുറം), സംസ്ഥാന സെക്രട്ടറി ബെൻഷാദ് സലിം (കൊല്ലം)
സൗത്ത് സോണൽ പ്രസിഡൻ്റ്: മൻസൂർ കല്ലേലി (എറണാകുളം), സുഹൈൽ. എസ് (കൊല്ലം)
നോർത്ത് സോണൽ പ്രസിഡൻ്റ്: റിഫത്ത് റഹ്മാൻ (മലപ്പുറം), ഹംദാൻ. പി.പി (കോഴിക്കോട്)
സംസ്ഥാന കമ്മറ്റിയംഗങ്ങൾ:
തക് യുദ്ദീൻ CA (മലപ്പുറം), അജ്മൽ റഹ്മാൻ CS (മലപ്പുറം), അഹ്സൻ CA (കോഴിക്കോട്), അഷ്കർ അലി (കോഴിക്കോട്) ഡോ. നിഷാദ് വി.എം (പാലക്കാട്), മൊയ്നുദ്ദീൻ അഫ്സൽ (ആലപ്പുഴ), സി.ടി. സുഹൈബ് (മലപ്പുറം)
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]