സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ പ്രതിനിധി സമ്മേളനത്തിൻ്റെ ശഹീൻ ഭാഗ് സ്ക്വയർ വേദിയിലാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകിയ വിവിധ സംഘടന ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും ഒരുമിച്ചിരുന്നത്.
ഭരണകൂടം പ്രത്യക്ഷമായ നടപടികളിലൂടെയും നിയമങ്ങളിലൂടെയും സംഘ്പരിവാർ അജണ്ട നടപ്പിലാക്കുകയാണ്. നീതിന്യായ നിയമ സംവിധാനങ്ങൾ പലപ്പോഴും അനീതിക്ക് ശക്തി പകരുന്നു.തെരുവിൽ ജനാധിപത്യ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തിയേ ഈ അനീതികൾതിരുത്താനാവൂവെന്ന് യുവജന പോരാളികൾ അഭിപ്രായപ്പെട്ടു.
സംഗമത്തിൽ ആദിത്യ മേനോൻ (The Quint), മോങ് തെയ്ൻ ശ്വീ (Free Rohingya Coalition), റിജാഉൽ കരീം (President, AAMSU), ആസിഫ് മുജ്തബ (Founder, Miles 2 Smile), സൽമാൻ അഹ്മദ് (പ്രസിഡൻ്റ്, എസ്.ഐ.ഒ ഇന്ത്യ), ശംസീർ ഇബ്റാഹീം (President, Fraternity Movement), ലബീദ് ശാഫി (പ്രസിഡൻ്റ്, സോളിഡാരിറ്റി കർണാടക), റാസിഖ് റഹീം (സാമൂഹിക പ്രവർത്തകൻ)
നിദ പര്‍വീണ്‍ ( സ്റ്റുഡൻ്റ് ആക്ടിവിസ്റ്റ്), സമർ അലി( സെക്രട്ടറി, ജി ഐ ഒ), ഷെഫ്റിന്‍ കെ.എം ( സംസ്ഥാന പ്രസിഡന്‍റ്, ഫ്രറ്റേണിറ്റി), അൻവർ സലാഹുദ്ദീൻ (ജന. സെക്രട്ടറി, എസ്.ഐ.ഒ കേരള), ശഹീൻ അബ്ദുല്ല (Mektoob Media) എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഡോ അലിഫ് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.