News & Updates

സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി

2023 ഫെബ്രുവരി 25,26 ശനി, ഞായർ ദിവസങ്ങളിലായി  ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ  കാമ്പസിൽ നടക്കുന്ന  സോളിഡാരിറ്റി സംസ്ഥാന നേതൃസംഗമത്തിന് തുടക്കമായി. ശനിയാഴ്ച രാവിലെ ആരംഭിച്ച നേതൃസംഗമം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി  അദ്ധ്യക്ഷത വഹിച്ചു. 2023- 2024 പ്രവർത്തന കാലയളവിലെ വിവിധ വകുപ്പുകളുടെ അവതരണങ്ങൾ നടന്നു. വിവിധ സെഷനുകളിലായി  ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്റ് അമീർ പി.മുജീബുറഹ്മാൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഡോ. നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്,  സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ടി.പി സാലിഹ്, ജുമൈൽ പി.പി, ശബീർ കൊടുവള്ളി, തൻസീർ ലത്തീഫ്,ഫാരിസ് ഒ.കെ, അസ്‍ലം അലി,റഷാദ് വി.പി, സംസ്ഥാന സമിതിയംഗങ്ങളായ അംജദ് അലി ഇ.എം, അന്‍വര്‍ സലാഹുദ്ദീൻ, ഷാഹിൻ സി.എസ്, സോളിഡാരിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് ശമീർ ബാബു തുടങ്ങിയവർ വിവിധ സെഷനുകളില്‍  സംസാരിക്കും.

Latest Updates