[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”25px”]
എറണാംകുളം :’വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം ‘ എന്ന പ്രമേയത്തിലൂന്നി മെയ് 21, 22 ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് എറണാംകുളം കലൂര്‍ ഇന്റര്‍നാഷ്‌നല്‍ സ്റ്റേഡിയം ഒരുങ്ങുന്നു. മഴ കൂടി മുന്നില്‍ കണ്ടാണ് സമ്മേളന പന്തല്‍ സംവിധാനിച്ചിരിക്കുന്നത്.
മഴ തുടര്‍ന്നാലും സമ്മേളനത്തിന് തടസ്സം വരാത്ത വിധം മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ജര്‍മന്‍ ഹാങ്കര്‍ റൂഫും തറയില്‍ നിന്നും ഉയര്‍ന്ന പ്ലാറ്റ്‌ഫോമും കൂടിയ പന്തലാണ് സമ്മേളന നഗരിയില്‍ ഒരുക്കിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രതിനിധി സമ്മേളനം നടക്കുന്ന കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെയാണ് പൊതുസമ്മേളനവും നടക്കുക.പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും മഴ കൊള്ളാതെ സമ്മേളനം ശ്രവിക്കാന്‍ പന്തല്‍ തയാറാക്കിയിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് വരുന്നവര്‍ക്കായുള്ള പ്രത്യേകം പാര്‍ക്കിംഗ് സൗകര്യങ്ങളും പ്രതിനിധികള്‍ക്കുള്ള ഭക്ഷണഹാളുമെല്ലാം റെഡിയായി കഴിഞ്ഞു. വിവിധ പുസ്തക പ്രസാധകരുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ആര്‍ട്ട് പ്രദര്‍ശന ഹാളുകളും നഗരിയില്‍ ഉണ്ട്. ഇന്ത്യയില്‍ നടക്കുന്ന ഫാഷിസ്റ്റ് ആക്രമണങ്ങളും അതിനെതിരെ ശക്തിപ്പെടുന്ന പ്രതിരോധങ്ങളും ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ ,ഗ്രാഫിക്‌സ് ,കട്ടൗട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്ന റസിസ്റ്റന്‍സ് വാള്‍ സമ്മേളന നഗരിയില്‍ പൂര്‍ത്തിയായ ശ്രദ്ധേയ ആവിഷ്‌കാരങ്ങളാണ്.
നഗരിയില്‍ ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഡോ.നഹാസ് മാള പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനം ആരംഭിക്കുക. ശനി രാവിലെ മുതല്‍ ഞായര്‍ ഉച്ചവരെയുള്ള വിവിധ സെഷനുകളില്‍ പതിനായിരം യുവജനപ്രതിനിധികളാണ് പങ്കെടുക്കുക. തുടര്‍ന്ന് ഞായറാഴ്ച്ച വൈകുന്നേരം യുവജന പ്രകടനവും അര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]