[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”19px” header_font=”notosansmalayalam||||||||”]
ലക്ഷദ്വീപ് വിഷയത്തില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സിനിമാ പ്രവര്‍ത്തകര ആയിശ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ലക്ഷദ്വീപിനെയും അവിടെയുള്ള ആളുകളെയും നശിപ്പിക്കുന്ന രീതിയിലുള്ള നിലപാടുകള്‍ നടപ്പാക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ജൈവായുധമെന്ന് വിശേഷിപ്പിച്ചതിനാണ് ബി.ജെ.പി നേതാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ജന്മനാടിന് വേണ്ടി ശബ്ദിക്കുകയും പ്രതിഷേധഭാഷ പ്രയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഫാഷിസ്റ്റ് നടപടിയാണ്. ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദിച്ചതിന് സമുദായങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പില്‍ കേസെടുത്തതിന് യാതൊരു ന്യായീകരണവുമില്ല. പൗരത്വത്തിനായും ജന്മനാടിന്റെ നന്മക്കായും ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാനാകൂ എന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]