News & Updates

യു.എ.പി.എ: ഇടതുപക്ഷം കാപട്യം അവസാനിപ്പിക്കണം- ഒ അബ്ദുറഹ്മാന്‍

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]

കോഴിക്കോട്: യു.എ.പി.എ വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷവും അവരുടെ സര്‍ക്കാറും പുലര്‍ത്തുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുറഹ്മാന്‍. ‘ഭരണകൂടത്തിന്റെ പോലീസ് വേട്ട അനുവദിക്കില്ല’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച യു.എ.പി.എ വിരുദ്ധ ജനജാഗ്രതാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയില്‍ പല തരത്തിലുള്ള രാജ്യദ്രോഹ നിയമങ്ങള്‍ നിലനിന്നിരുന്നു. ടാഡ, പോട്ട തുടങ്ങിയവ കടന്ന് യു.എ.പി.എയിലെത്തി നില്‍ക്കുന്ന ഇത്തരം എല്ലാ ജനാധിപത്യ വിരുദ്ധ നിയമങ്ങളെയും എതിര്‍ത്തവരാണ് ഞങ്ങള്‍ എന്നാണ് ഇടതുപക്ഷം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ അവരുടെ മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന പൊലീസ് ഒരു തടസ്സവുമില്ലാതെ യു.എ.പി.എ ചുമത്തിക്കൊണ്ടിരിക്കുകയാണ്. പോസ്റ്ററൊട്ടിച്ചതിനും നോട്ടീസ് വിതരണം ചെയ്തതിനുമെല്ലാം പൊലീസിപ്പോള്‍ ഇതേ നിയമമുപയോഗിക്കുന്നു. ഇതൊന്നും പൊലീസിന്റെ നിലപാടല്ല ഇടതുപക്ഷ സര്‍ക്കാറിന്റെ തന്നെ നിലപാടാണെന്നാണ് മനസ്സിലാകുന്നത്. ഈ കാപട്യം ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എല്ലാ പൗരാവകാശങ്ങളെയും റദ്ദ് ചെയ്ത് ഭരണകൂടത്തിന് ഇഷ്ടമുളള ആരെയും ഭീകരനായി പ്രഖ്യാപിക്കാനാകുന്ന തരത്തില്‍ സംഘ്പരിവാര്‍ യു.എ.പി.എ ഭേദഗതി ചെയ്തു. അതിനെ എതിര്‍ത്തെന്ന് വീമ്പു പറയുന്ന ഇടതുപക്ഷം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സംഘ്പരിവാര്‍ നയങ്ങള്‍ തന്നെയാണ് ഇവിടെ നടപ്പാക്കുന്നതെന്നാണ് അവസാന കോഴിക്കോട് സംഭവവും സൂചിപ്പിക്കുന്നതെന്ന് ജനജാഗ്രതാ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ പറഞ്ഞു.
സോളിഡാരിറ്റി പത്രികയുടെ നവംബറിലെ പതിപ്പ് ഗ്രോ വാസു സി.കെ അബ്ദുല്‍ അസീസിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ ജനജാഗ്രതാ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രോ വാസു, സി.കെ അബ്ദുല്‍ അസീസ്, ഗോപാല്‍ മേനോന്‍, അഡ്വ. അഹമ്മദ് ശരീഫ്, കെ.എ ഷാജി, ഐ ഗോപിനാഥ്, മജീദ് നദ്‌വി, ശംസീര്‍ ഇബ്‌റാഹിം, ഷിയാസ് പെരുമാതുറ, ഫൈസല്‍ പൈങ്ങോട്ടായി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സി അന്‍വര്‍ സ്വാഗതവും കോഴിക്കോട് സിറ്റി ജനറല്‍ സെക്രട്ടറി കെ.പി സലാം നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates