[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് യു.പി പോലീസ് മതപ്രബോധകരായ മുഹമ്മദ് ഉമര്‍ ഗൗതം, ജഹാംഗീര്‍ ഖാസിമി എന്നിവരെ അറസ്റ്റ് ചെയ്ത നടപടി മതപ്രബോധനത്തിനുള്ള ഭരണഘടനാവകാശത്തിന്റെ നിഷേധമാണെന്ന് വിവിധ മുസ്ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങളെ അട്ടിമറിക്കുകയാണ് യു.പിയിലെ സംഘ്പരിവാര്‍ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍വന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ യഥാര്‍ഥത്തില്‍ നടക്കുന്നത് ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ നിരോധനമാണ്.
നിർബന്ധിത മതപരിവർത്തനം ഇസ്ലാം അംഗീകരിക്കാത്തതാണെന്നിരിക്കെ മുസ്ലിം പണ്ഡിതന്മാരെ അതിൻ്റെ പേരിൽ വേട്ടയാടുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന മതപ്രബോധനത്തിൽ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഗൂഢശ്രമമാണ്. ഭരണഘടന ഓരോ പൗരനും ഉറപ്പുനല്‍കുന്ന അവകാശമാണ് ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം. എന്നാല്‍ ഈ ഭരണഘടനാ അവകാശത്തെ ഓര്‍ഡിനന്‍സുകളിലൂടെയും മറ്റും മറികടന്ന് അട്ടിമറിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിന്റെ തെളിവാണ് ഉമര്‍ ഗൗതം ജഹാംഗീര്‍ ഖാസിമി അറസ്റ്റുകള്‍.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]